ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചെ​റ്റ പ്ര​യോ​ഗം നേ​രി​ട്ട ജി. ​സു​ധാ​ക​ര​ൻ്റെ സ്വാ​ധീ​നം ആ​ല​പ്പു​ഴ​യി​ലെ ഇ​ട​തു കോ​ട്ട​യി​ൽ വി​ള്ള​ൽ വീ​ഴ്ത്തു​ന്നു. അ​ത് സം​സ്ഥാ​ന​ത്ത് ആ​കെ വ്യാ​പി​ക്കു​ന്നു. വ​യ​ലാ​ർ പു​ന്ന​പ്ര സ​മ​ര ച​രി​ത്ര​ത്തി​ന്റെ ചു​വ​ന്ന അ​ദ്ധ്യാ​യ​ങ്ങ​ൾ ചേ​ർ​ന്ന ആ​ല​പ്പു​ഴ​യു​ടെ മ​ന​സ്സ് വ​ല​തി​നൊ​പ്പം. അ​തേ വി​കാ​രം സം​സ്ഥാ​ന​ത്താ​കെ വ്യാ​പി​ക്കു​ന്ന ചി​ത്രം ഭൂ​രി​പ​ക്ഷ നി​ല​യി​ൽ ഇ​തു​വ​രെ പ്ര​തി​ഫ​ലി​ക്കു​ന്നു.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ജി.​സു​ധാ​ക​ര​നും തു​ട​ങ്ങി ജി​ല്ല​യി​ലാ​കെ വ​ല​തു​പ​ക്ഷ കാ​റ്റ് ആ​ഞ്ഞു വീ​ശു​ന്നു. യ​ഥാ​ർ​ത്ഥ ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നും ഇ​ട​തു​പ​ക്ഷ​വും എ​ന്നോ​ടൊ​പ്പം എ​ന്ന് പ​റ​ഞ്ഞ ജി ​സു​ധാ​ക​ര​ൻ്റെ വാ​ക്കു​ക​ൾ അ​ക്ഷ​രം പ്ര​തി ശ​രി​വെ​ക്കു​ന്ന​താ​ണ് ഇ​തു​വ​രെ വ​ന്ന​ഫ​ലം.