ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ള്‍ ന​ട​ന്‍ വി​ജ​യ്‌​യു​ടെ പാ​ര്‍​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന് (ടി​വി​കെ) വ​ന്‍ മു​ന്നേ​റ്റം. മ​റ്റ് പാ​ര്‍​ട്ടി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​കൊ​ണ്ട് 100 സീ​റ്റു​ക​ളി​ല്‍ ടി​വി​കെ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

നി​ല​വി​ലെ പ്ര​തി​പ​ക്ഷ​മാ​യ എ​ഐ​എ​ഡി​എം​കെ​യ്ക്ക് 71 സീ​റ്റു​ക​ളി​ല്‍ ലീ​ഡു​ണ്ട്. ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ  52 സീ​റ്റി​ല്‍ ലീ​ഡു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. കൊ​ള​ത്തൂ​രി​ൽ മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ലും ചെ​ന്നൈ ചെ​പ്പോ​ക്ക്- തി​രു​വ​ല്ലി​ക്കേ​നി​യി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും പി​ന്നി​ലാ​ണ്.

ഇ​തോ​ടെ എം​ജി​ആ​ര്‍, ജ​യ​ല​ളി​ത എ​ന്നി​വ​രെ​പ്പോ​ലെ സി​നി​മാ​രം​ഗ​ത്തു​നി​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി വി​ജ​യി​ച്ച​വ​രു​ടെ ച​രി​ത്രം വി​ജ​യ്‌യും പി​ന്തു​ട​രും. യു​വാ​ക്ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് വി​ജ​യ് മു​ന്നോ​ട്ടു​വ​ച്ചി​രു​ന്ന​ത്. വ്യ​ക്തി​പ​ര​മാ​യ വി​വാ​ദ​ങ്ങ​ളും റാ​ലി​ക​ളി​ലു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും അ​തൊ​ന്നും വി​ജ​യ്ക്ക് പ്ര​തി​സ​ന്ധി​യാ​യി​ല്ലെ​ന്ന് ത​ന്നെ​യാ​ണ് ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​ത്.