തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വിജയ്യുടെ തമിഴഗ വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റം നടത്തുന്നു. കന്നി മത്സരത്തിൽ തന്നെ ടിവികെ അധികാരത്തിലേറാനുള്ള സാധ്യതയാണെന്ന് നിലവിലെ ഫലസൂചനകൾ വ്യക്തമാക്കുന്നു.

ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) കനത്ത തിരിച്ചടിയാണ് നേരിടുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ മുന്നിലായിരുന്ന ഡിഎംകെ ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

കൊളത്തൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിന്നിലാണ്. തമിഴക വെട്രി കഴകം സ്ഥാനാർത്ഥി വി എസ് ബാബുവാണ് മുന്നിൽ. മാത്രമല്ല, സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ചെപ്പോക്ക് – ട്രിപ്ലിക്കെയ്ൻ മണ്ഡലത്തിൽ എഐഎഡിഎംകെ സ്ഥാനാർത്ഥിയാണ് മുന്നിൽ.