മ​ല​പ്പു​റം: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ല്ലാ സീ​റ്റി​ലും യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ്. പ​തി​നാ​റി​ൽ പ​തി​നാ​റും പി​ടി​ക്കു​മെ​ന്ന് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി വി​ല​യി​രു​ത്തി.

എ​ല്‍​ഡി​എ​ഫി​ന്റെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം അ​പ്പാ​ടെ പാ​ളി​യ​താ​ണ് യു​ഡി​എ​ഫി​ന് ഗു​ണ​ക​ര​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ന്ന പൊ​ന്നാ​നി​യി​ലും ത​വ​നൂ​രും 5000 വോ​ട്ടി​നെ​ങ്കി​ലും വി​ജ​യി​ക്കു​മെ​ന്നാ​ണ് ലീ​ഗി​ന്‍റെ ക​ണ​ക്ക് കൂ​ട്ട​ല്‍. ‌‌

മ​ല​പ്പു​റ​ത്ത് കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ഭൂ​രി​പ​ക്ഷം അ​ര​ല​ക്ഷം ക​വി​യും. താ​നൂ​രി​ല്‍ 20000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കും. ലീ​ഗ് വി​മ​ത​ന്‍ മ​ത്സ​രി​ച്ച മ​ങ്ക​ട​യി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഇ​ര​ട്ടി ഭൂ​രി​പ​ക്ഷം ല​ഭി​ക്കും.

അ​ബ്ദു​റ​ഹ്‌​മാ​ന്‍ മ​ണ്ഡ​ലം മാ​റി​യ​ത് താ​നൂ​രി​ലും തി​രൂ​രി​ലും യു​ഡി​എ​ഫി​ന് ഗു​ണം ചെ​യ്‌​തെ​ന്നും ലീ​ഗ് വി​ല​യി​രു​ത്തി. വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ലി​നാ​യി 22ന് ​വീ​ണ്ടും ചേ​രു​മെ​ന്നും ലീ​ഗ് അ​റി​യി​ച്ചു.