ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുത്തില്ലെങ്കിൽ വൻ ആക്രമണം എന്ന് യുഎസ്ഇ റാന്റെ അടിസ്‌ഥാന സൗകര്യങ്ങൾക്ക് മേൽ യുഎസ് സൈന്യം എപ്പോൾ ആക്രമണം നടത്തുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. ആക്രമണ സമയം ചൊവ്വാഴ്ച രാത്രി എട്ട് മണിയായിരിക്കും എന്നാണ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
ഇറാനുള്ള പുതിയ ഡെഡ്ലൈനായാണ് വിദഗ്ധർ ഇതിനെ കാണുന്നത്. ഒരു സൈനിക നീക്കത്തിൻ്റെ കൃത്യമായ ദിവസവും സമയവും മുൻകൂട്ടി പ്രഖ്യാപിക്കുന്നത് യുദ്ധചരിത്രത്തിൽ തന്നെ അപൂർവമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.



