വാഷിംഗ്ടൺ: റഷ്യയും ചൈനയും സ്വന്തമാക്കും മുൻപ് ഗ്രീൻലാൻഡിനെ അമേരിക്ക സ്വന്തമാക്കേണ്ടതുണ്ടെന്ന് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉടമസ്ഥാവകാശം രാജ്യങ്ങൾ ഏതവസരത്തിലും സംരക്ഷിക്കും എന്നാൽ ലീസ് ഇത്തരത്തിൽ സംരക്ഷിക്കപ്പെടില്ലെന്നാണ് മാധ്യമ പ്രവർത്തകരോട് ബിബിസി വിശദമാക്കിയത്. എളുപ്പ വഴിയിലൂടെയോ അല്ലെങ്കിൽ കഠിനമായ മാ‍ർഗത്തിലൂടെയോ അത് ചെയ്യുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. അടുത്തിടെയാണ് നാറ്റോ അംഗരാജ്യമായ ഡെൻമാർക്കിന്റെ അർധസ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് വാങ്ങുന്നതിനെക്കുറിച്ച് ഭരണകൂടം ആലോചിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് വിശദമാക്കിയത്. എന്നാൽ ഗ്രീൻലാൻഡ് വിൽപനയ്ക്കില്ലെന്നാണ് ഡെൻമാ‍‍‍ർക്ക് വ്യക്തമാക്കിയിട്ടുള്ളത്. അമേരിക്ക ഗ്രീൻലാൻഡിനെതിരെ സൈനിക നടപടി സ്വീകരിച്ചാൽ അറ്റ്ലാന്റിക് കടന്നുള്ള പ്രതിരോധ സഖ്യത്തിന് അവസാനമുണ്ടാകുമെന്ന മുന്നറിയിപ്പ് ഡെൻമാർക്ക് അമേരിക്കയ്ക്ക് നൽകിയിട്ടുണ്ട്.

ഗ്രീൻലൻഡിലെ താമസക്കാർക്ക് നേരിട്ട് പണം നൽകി ഡെൻമാർക്കിൽനിന്ന് വേർപെടാൻ പ്രേരിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് ഭരണകൂടം ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. സുരക്ഷാ കാരണങ്ങൾ ആരോപിച്ച് ഗ്രീൻലൻഡിനെ പിടിച്ചെടുത്ത് അമേരിക്കയോട് ചേർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകൾക്കിടയിലാണ് ഈ റിപ്പോർട്ട് വരുന്നത്.

വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും മറ്റ് ഉയർന്ന യുഎസ് ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ചകളിൽ ഗ്രീൻലാൻഡിനെ യുഎസ് നിയന്ത്രണത്തിലാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ദീർഘകാല നീക്കത്തിന്റെ ഭാഗമായുള്ള സാധ്യതകളിൽ ഒന്നായാണ് ഈ ആശയം ഉയർന്നുവന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഈ ആശയം ഗ്രീൻലൻഡിലെയും യൂറോപ്പിലെയും നേതാക്കളിൽനിന്ന് കടുത്ത എതിർപ്പിന് പാത്രമായിട്ടുണ്ട് എന്നാണ് വിവരം.

ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുന്നത് തന്ത്രപരമായ നേട്ടമാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നാൽ, ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്നും അവിടുത്തെ ജനങ്ങൾ ഡാനിഷ് പൗരന്മാരാണെന്നും ഡെന്മാർക്ക് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ നിർദ്ദേശത്തെ ഒരു “അസംബന്ധം” എന്നാണ് ഡാനിഷ് പ്രധാനമന്ത്രി മുൻപ് വിശേഷിപ്പിച്ചത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയത്തിന് പിന്നാലെ ഈ വിഷയം വീണ്ടും ഉയർന്നു വന്നിട്ടുണ്ടെങ്കിലും, ഔദ്യോഗികമായ നയതന്ത്ര നീക്കങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ബലപ്രയോഗത്തിലൂടെ ഗ്രീൻലാൻഡ് പിടിച്ചെടുക്കും എന്ന തരത്തിലുള്ള പ്രസ്താവനകൾ നയതന്ത്ര ബന്ധങ്ങളിൽ വലിയ വിള്ളലുകൾ ഉണ്ടാക്കാൻ സാധ്യതയുള്ളവയാണ്. നിലവിൽ ഗ്രീൻലാൻഡിൽ അമേരിക്കയ്ക്ക് തൂൾ (Thule Air Base) എന്ന പേരിൽ ഒരു സൈനിക താവളമുണ്ട്, ഇത് ആർട്ടിക് മേഖലയിലെ സുരക്ഷയ്ക്ക് നിർണ്ണായകമാണ്. എങ്കിലും, ഒരു സ്വയംഭരണ പ്രദേശത്തെ അതിന്റെ ജനങ്ങളുടെ താൽപ്പര്യത്തിന് വിരുദ്ധമായി പിടിച്ചെടുക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകും. ഈ വിഷയത്തിൽ അമേരിക്കയും ഡെന്മാർക്കും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ എങ്ങനെ മുന്നോട്ട് പോകുന്നു എന്നത് ലോകം ഉറ്റുനോക്കുകയാണ്.

ആർട്ടിക് മേഖലയിൽ ചൈനയുടെയും റഷ്യയുടെയും വർദ്ധിച്ചുവരുന്ന സ്വാധീനമാണ് ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ താൽപ്പര്യത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. ഗ്രീൻലാൻഡിന്റെ ഭൗമരാഷ്ട്രീയ പ്രാധാന്യ അമേരിക്കയെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. ഈ വിഷയത്തിലെ പ്രധാന ആശങ്കകൾ താഴെ പറയുന്നവയാണ്:

ആർട്ടിക് മേഖലയിൽ റഷ്യ തങ്ങളുടെ സൈനിക താവളങ്ങൾ നവീകരിക്കുകയും പുതിയവ നിർമ്മിക്കുകയും ചെയ്യുന്നത് അമേരിക്ക ഭയത്തോടെയാണ് കാണുന്നത്. റഷ്യൻ മിസൈലുകളെ പ്രതിരോധിക്കാൻ ഗ്രീൻലാൻഡിലെ ലൊക്കേഷൻ അമേരിക്കയ്ക്ക് വളരെ നിർണ്ണായകമാണ്. റഷ്യ ഈ മേഖലയിൽ മേധാവിത്വം ഉറപ്പിച്ചാൽ അത് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ട്രംപ് കരുതുന്നു.

ഗ്രീൻലാൻഡിനെ ഒരു ‘പോളാർ സിൽക്ക് റോഡിന്റെ’ ഭാഗമാക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. ഖനന മേഖലയിലും വിമാനത്താവള നിർമ്മാണത്തിലും നിക്ഷേപം നടത്തി ഗ്രീൻലാൻഡിൽ സ്വാധീനം ഉറപ്പിക്കാൻ ചൈന ശ്രമിച്ചപ്പോൾ അമേരിക്ക അത് തടയാൻ ഇടപെട്ടിരുന്നു. ചൈന അവിടെ സാമ്പത്തിക അടിത്തറ ഉണ്ടാക്കിയാൽ, ഭാവിയിൽ അവർക്ക് അവിടെ സൈനിക താവളങ്ങൾ വരെ സ്ഥാപിക്കാൻ കഴിഞ്ഞേക്കും എന്നതാണ് ട്രംപിന്റെയും അമേരിക്കൻ പ്രതിരോധ വിദഗ്ധരുടെയും വലിയ പേടി.

യുഎസിനെ sambandhichidath, ഗ്രീൻലാൻഡ് വെറുമൊരു മഞ്ഞുഭൂമിയായല്ല, മറിച്ച് റഷ്യയെയും ചൈനയെയും പ്രതിരോധിക്കാനുള്ള ഒരു ‘തന്ത്രപരമായ കോട്ട’യായാണ് ട്രംപ് കാണുന്നത്. അമേരിക്ക ഈ പ്രദേശം നിയന്ത്രിച്ചില്ലെങ്കിൽ തങ്ങളുടെ രണ്ട് പ്രധാന ശത്രുരാജ്യങ്ങൾ വീട്ടുവാതിൽക്കൽ എത്തും എന്നതാണ് അദ്ദേഹത്തിന്റെ വാദത്തിന്റെ കാതൽ.

റിപ്പോർട്ട് അനുസരിച്ച്, ഡെൻമാർക്കിൽനിന്ന് വേർപെടുന്നതിനും അമേരിക്കയുമായി കൂടുതൽ അടുക്കുന്നതിനും ഗ്രീൻലൻഡുകാരെ പ്രേരിപ്പിക്കാൻ യുഎസ് ഉദ്യോഗസ്ഥർ ഒരുമിച്ചുള്ള പേയ്‌മെന്റുകൾ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നത്. ഓരോ വ്യക്തിക്കും 10,000 ഡോളറിനും 100,000 ഡോളറിനും ഇടയിലുള്ള തുകയാണ്‌ ചർച്ചയായതെന്ന് രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

എന്നാൽ, ഇക്കാര്യത്തിൽ അന്തിമ നിർദ്ദേശം തയ്യാറാക്കിയിട്ടില്ലെന്നാണ് വിവരം. ഇത്തരം പേയ്‌മെന്റുകളുടെ നിബന്ധനകളും അവയുടെ സംവിധാനങ്ങളും ഇതുവരെ തീരുമാനിച്ചിട്ടില്ല. എങ്കിലും, നിലവിലെ ചർച്ചകൾ താൽക്കാലികമാണെന്നും ചില വലിയ ചർച്ചകളുടെ ഭാഗമാണെന്നും വ്യക്തമാണ്. എന്നാൽ, ഗ്രീൻലൻഡിലെ 57,000 ആളുകൾക്ക് നേരിട്ട് നഷ്ടപരിഹാരം നൽകാനുള്ള ആശയം നിലവിൽ ഒരു നിർദേശം മാത്രമാണ്.

അതേസമയം, അന്താരാഷ്ട്ര നിയമം തന്റെ അധികാരം പരിമിതപ്പെടുത്തുന്നില്ല എന്നാണ് ട്രംപിന്റെ നിലപാട്. ‘അമേരിക്ക ഗ്രീൻലൻഡ് മുഴുവൻ ഉടമസ്ഥാവകാശം നേടണം. അല്ലാതെ, അവിടെ സൈനികകേന്ദ്രങ്ങൾ സ്ഥാപിക്കാൻ വാഷിങ്ടണിന് അനുമതി നൽകുന്ന നിലവിലുള്ള ഉടമ്പടി അവകാശങ്ങളെ ആശ്രയിക്കരുത്.’ ന്യൂയോർക്ക് ടൈംസ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.