വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന വാർത്തകൾ ശരിയാണെന്ന് വിശ്വസിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എൻബിസി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.ഖമേനിയുടെ മരണം സംബന്ധിച്ച വിവരങ്ങൾ തനിക്ക് ലഭിച്ചതായും അത് ശരിയായ വിവരമാണെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഖമേനി മാത്രമല്ല, ഇറാന്റെ തീരുമാനങ്ങൾ എടുക്കുന്ന ഉന്നത നേതൃത്വത്തിലെ ഭൂരിഭാഗം പേരും ഇല്ലാതായെന്ന് ട്രംപ് പറഞ്ഞു. “ഇറാൻ ഭരണകൂടത്തിലെ നിരവധി മുൻനിര നേതാക്കൾ കൊല്ലപ്പെട്ടു. നിലവിൽ തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള നേതൃത്വം അവിടെ അവശേഷിക്കുന്നില്ല,” ട്രംപ് കൂട്ടിച്ചേർത്തു. 

ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യൻ കൊല്ലപ്പെട്ടുവെന്ന് ട്രംപ് പിന്നീട് തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ദി ട്രൂത്തിലും വെളിപ്പെടുത്തി. അമേരിക്കയുടെയും ഇസ്രായേലിനെയും ഇന്റലിജൻസ് സംവിധാനത്തെ മറികടക്കാൻ ഖമനേയിക്ക് കഴിഞ്ഞില്ലെന്നും ട്രംപ് അവകാശപ്പെട്ടു.