അനന്തു മാരി എന്ന ആളാണ് ആക്രമിച്ചത്. കാപ്പ ചുമത്തിയിരിക്കുന്ന സ്ഥിരം കുറ്റവാളിയാണ് മാരിയെന്ന് വിളിക്കുന്ന അനന്തു. അഞ്ചേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തിനടുത്തേക്ക് ഇയാളെ പിടിക്കാന്‍ എത്തിയപ്പോഴാണ് അനന്തു മാരി ആക്രമിച്ചത്. അനന്തു മാരി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിന്നീട് പിടികൂടി.
കാപ്പാ പ്രതിയെ വിട്ടയച്ചില്ലെച്ചില്ലെങ്കിൽ സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഇയാൾ ഭീഷണിഭീഷണിപ്പെടുത്തിയിരുന്നു. ഈ ഫോൺ സന്ദേശം ലഭിച്ചതിന് പിന്നാലെ മാരിമുത്തുവിനെ അറസ്റ്റ് ചെയ്യാൻ പോയതായിരുന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. അനന്തു മാരിമുത്തു അടക്കം മൂന്ന് പേർ കസ്റ്റഡിയിലാണ്. സിഐക്ക് മൂന്ന് തവണയാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സിഐ അപകടനില തരണം ചെയ്തെന്നാണ് വിവരം.



