താങ്ക്സ്ഗിവിംഗ് ഡേ പരേഡ് തടസ്സപ്പെടുത്തിയ പാലസ്തീൻ അനുകൂല പ്രതിഷേധക്കാരെ ന്യൂയോർക്ക് പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് 55-ാം സ്ട്രീറ്റിൽ പരേഡ് റൂട്ട് തടഞ്ഞായിരുന്നു പ്രതിഷേധം.

20 ഓളം പ്രതിഷേധക്കാർ  വംശഹത്യ ആഘോഷിക്കരുത്, ഇപ്പോൾ ആയുധ ഉപരോധം എന്നിങ്ങനെയുള്ള ബാനർ ഉയർത്തിയാണ് പ്രതിഷേധിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ആദ്യം പ്രകടനക്കാരോട് പിരിഞ്ഞുപോകാൻ നിർദ്ദേശിച്ചെങ്കിലും ഇവർ കൂട്ടാക്കാത്തതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്.

ഇതേതുടർന്ന്  പരേഡ് അഞ്ച് മിനിറ്റോളം വൈകി. കസ്റ്റഡിയിലെടുത്തവരുടെ പേരിൽ  കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്ന്  ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് പ്രസ്താവനയിൽ പറഞ്ഞു. 

1927-ലാണ് ആദ്യത്തെ  താങ്ക്സ്ഗിവിംഗ് ഡേ പരേഡ് നടന്നത്. അന്നുമുതൽ ഇതൊരു അവധിക്കാല പാരമ്പര്യമാണ്.