പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ താത്കാലിക ആശ്വാസമായി 5 ദിവസത്തെ ‘നിയന്ത്രിത’ വെടിനിർത്തൽ പ്രഖ്യാപിച്ച് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. 5 ദിവസത്തേക്ക് ഇറാനിലെ ഊർജ്ജോത്പാദന കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഈ വിവരം അറിയിച്ചത്.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ വെടിനിർത്തൽ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുകയാണ്. താത്കാലികമായെങ്കിലും സംഘർഷം കുറയാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.



