നാ​സി​ക്: ഐ​ടി ക​ന്പ​നി​യാ​യ ടി​സി​എ​സി​ന്‍റെ നാ​സി​ക് യൂ​ണി​റ്റി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​രി നി​ദ ഖാ​ന് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സ്. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ണ് നി​ദ ഖാ​ന്‍റെ പേ​രി​ൽ കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​സ്ഥ​ൻ വെ​ളി​പ്പെ​ടു​ത്തി.

ടി​സി​എ​സി​ൽ ന​ട​ന്ന ലൈം​ഗി​ക പീ​ഡ​ന​ക്കേ​സു​ക​ളി​ൽ ഇ​തു​വ​രെ എ​ട്ടു​പേ​ർ അ​റ​സ്റ്റി​ലാ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്നും ത​നി​ക്കും കു​ഞ്ഞി​നും സം​ര​ക്ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തേ നി​ദ ഖാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഒ​ളി​വി​ലു​ള്ള നി​ദ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി നാ​സി​ക്കി​ലെ പ്രാ​ദേ​ശി​ക കോ​ട​തി​യി​ലാ​ണു ഹ​ർ​ജി ന​ൽ​കി​യ​ത്. ലൈം​ഗി​ക പീ​ഡ​നം, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം അ​ട​ക്കം മൊ​ത്തം ഒ​ന്പ​ത് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ലൈം​ഗി​ക പീ​ഡ​നം, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം എ​ന്നി​വ ആ​രോ​പി​ച്ച് എ​ട്ടു വ​നി​താ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് നാ​സി​ക്ക് ടി​സി​എ​സ് കേ​ന്ദ്ര​ത്തി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പു​റം​ലോ​കം അ​റി​യു​ന്ന​ത്. ലൈം​ഗി​ക പീ​ഡ​നം, മാ​ന​സി​ക പീ​ഡ​നം, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം അ​ട​ക്കം ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണു ജീ​വ​ന​ക്കാ​ർ ഉ​ന്ന​യി​ച്ച​ത്.