ക​​​ണ്ണൂ​​​ർ: ‘എ​​​ന്‍റെ കു​​​ഞ്ഞി​​​നെ അ​​​വ​​​രെ​​​ല്ലാം ചേ​​​ർ​​​ന്നു കൊ​​​ന്നു, ഇ​​​തി​​​നാ​​​യി​​​രു​​​ന്നോ ഞാ​​​ൻ അ​​​വ​​​നെ ഇ​​​വി​​​ടേ​​​ക്ക​​​യ​​​ച്ച​​​ത്, മ​​​ക​​​ന്‍റെ കൊ​​​ല​​​യാ​​​ളി​​​ക​​​ളെ ആ​​​രെ​​​യും എ​​​നി​​​ക്കു കാ​​​ണേ​​​ണ്ട…’ മ​​​ക​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട ഒ​​​ര​​​ച്ഛ​​​ന്‍റെ വി​​​ലാ​​​പ​​​മാ​​​ണി​​​ത്. നി​​​തി​​​ൻ രാ​​​ജി​​​ന്‍റെ അ​​​ച്ഛ​​​ൻ രാ​​​ജ​​​നും നി​​​തി​​​ൻ രാ​​​ജി​​​ന്‍റെ സ​​​ഹോ​​​ദ​​​രീ​​​ഭ​​​ർ​​​ത്താ​​​വ് അ​​​ശോ​​​ക​​​നും ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു വൈ​​​കാ​​​രി​​​ക​​​മാ​​​യ രം​​​ഗ​​​ങ്ങ​​​ൾ.

പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ കാ​​​ണാ​​​നാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രും എ​​​ത്തി​​​യ​​​തെ​​​ങ്കി​​​ലും നി​​​തി​​​ൻ രാ​​​ജ് വീ​​​ണു കി​​​ട​​​ന്ന സ്ഥ​​​ലം ക​​​ണ്ട​​​പ്പോ​​​ൾ വി​​​കാ​​​രാ​​​ധീ​​​ന​​​നാ​​​യ രാ​​​ജ​​​ൻ സ​​​ങ്ക​​​ട​​​മ​​​ട​​​ക്കാ​​​നാ​​​കാ​​​തെ പൊ​​​ട്ടി​​​ക്ക​​​ര​​​ഞ്ഞു കൊ​​​ണ്ട് മ​​​ക​​​ൻ വീ​​​ണു കി​​​ട​​​ന്ന അ​​​തേ സ്ഥ​​​ല​​​ത്ത് കു​​​ഴ​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഉള്‍പ്പെടെ​​​യു​​​ള്ള​​​വ​​​രാ​​​ണ് ത​​​ന്‍റെ മ​​​ക​​​നെ കൊ​​​ന്ന​​​തെ​​​ന്ന് പൊ​​​ട്ടി​​​ക്ക​​​ര​​​ഞ്ഞു​​​കൊ​​​ണ്ട് വി​​​ളി​​​ച്ചു പ​​​റ​​​ഞ്ഞാ​​​ണ് രാ​​​ജ​​​ൻ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ​​​ത്. പി​​​ന്നീ​​​ട് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​രെ​​​യും കാ​​​ണാ​​​തെ അ​​​വ​​​ർ മ​​​ട​​​ങ്ങി. മ​​​ക​​​ൻ ഒ​​​രി​​​ക്ക​​​ലും ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യി​​​ല്ലെ​​​ന്നും എ​​​ല്ലാ​​​വ​​​രും ചേ​​​ർ​​​ന്ന് ഉ​​​പ​​​ദ്ര​​​വി​​​ച്ച് കൊ​​​ന്ന​​​താ​​​ണെ​​​ന്നും ആ​​​വ​​​ർ​​​ത്തി​​​ച്ചു പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു മ​​​ട​​​ക്കം. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ നി​​​തി​​​ൻ രാ​​​ജി​​​നെ ചേ​​​ർ​​​ക്കാ​​​ൻ വ​​​ന്ന ശേ​​​ഷം ര​​​ണ്ടാ​​​മ​​​താ​​​യി ഇ​​​ന്ന​​​ലെ​​​യാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ വ​​​രു​​​ന്ന​​​ത്.

അ​​​ധ്യാ​​​പി​​​ക​​​യാ​​​യ ല​​​ത അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കെ​​​തിരേ ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണാ കു​​​റ്റം ചു​​​മ​​​ത്ത​​​ണ​​​മെ​​​ന്നു നി​​​തി​​​നി​​​ന്‍റെ സ​​​ഹോ​​​ദ​​​രീ​​​ഭ​​​ർ​​​ത്താ​​​വ് അ​​​ശോ​​​ക​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ മു​​​റി​​​യി​​​ൽ വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി വ​​​ലി​​​യ മാ​​​ന​​​സി​​​ക പീ​​​ഡ​​​ന​​​മാ​​​ണ് ഏ​​​ൽ​​​പ്പി​​​ച്ച​​​ത്. ഡോ. ​​​റാ​​​മും സം​​​ഗീ​​​ത​​​യും ഒ​​​രു പോ​​​ലെ കു​​​റ്റ​​​ക്കാ​​​രാ​​​ണ്. ലോ​​​ൺ ആ​​​പ്പി​​​ന്‍റെ പേ​​​രി​​​ൽ നി​​​തി​​​നെ സം​​​ഘ​​​ടി​​​ത​​​മാ​​​യി വ്യ​​​ക്തി​​​ഹ​​​ത്യ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ജാ​​​തി അ​​​ധി​​​ക്ഷേ​​​പം ഉ​​​ൾ​​​പ്പെടെയു​​​ള്ള മ​​​റ്റു കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം ഇ​​​പ്പോ​​​ൾ ലോ​​​ൺ ആ​​​പ്പി​​​ന്‍റെ പേ​​​രി​​​ൽ മ​​​റ​​​ച്ചു​​വ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും അ​​​ശോ​​​ക​​​ൻ ആ​​​രോ​​​പി​​​ച്ചു.

ഡോ. ​​​റാ​​​മി​​​ന്‍റെ​​​യും ഡോ. ​​​സം​​​ഗീ​​​ത​​​യു​​​ടെ​​​യും മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ഹ​​​ർ​​​ജി ഇ​​​ന്ന് പ​​​രി​​​ഗ​​​ണി​​​ക്കും

ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി നി​​​തി​​​ൻ രാ​​​ജ് ക​​​ണ്ണൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​​നി​​​ന്നു ചാ​​​ടി മ​​​രി​​​ച്ച കേ​​​സി​​​ൽ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​രാ​​​യ ഡോ. ​​​എം.​​​കെ. റാം, ​​​ഡോ. സം​​​ഗീ​​​ത ന​​​ന്പ്യാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ല​​​ശേ​​​രി പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.

അ​​​ഭി​​​ഭാ​​​ഷ​​​ക​​​രാ​​​യ കി​​​ഷോ​​​ർ, വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ മു​​​ഖാ​​​ന്ത​​​ര​​​മാ​​​ണ് ഇ​​​രു​​​വ​​​രും മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ഫ​​​യ​​​ൽ ചെ​​​യ്ത​​​ത്. ജീ​​​വ​​​നൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് മു​​​മ്പ് നി​​​തി​​​ൻ രാ​​​ജ് ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റോ​​​ളം കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ മു​​​റി​​​യി​​​ലാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്നും നി​​​തി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ ത​​​ങ്ങ​​​ൾ​​​ക്ക് യാ​​​തൊ​​​രു ബ​​​ന്ധ​​​വും ഇ​​​ല്ലെ​​​ന്നു​​​മാ​​​ണ് ഇ​​​രു​​​വ​​​രും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.​​​

നി​​​തി​​​ൻ രാ​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ മു​​​റി​​​യി​​​ലു​​​ള്ള സ​​​മ​​​യ​​​ത്ത് വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ലും ഡോ. ​​​ല​​​ത​​​യും ഉ​​​ൾ​​​പ്പെ​​​ടെ മ​​​റ്റ് പ​​​ല​​​രും അ​​​വി​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഡോ. ​​​ല​​​ത​​​യാ​​ണു നി​​​തി​​​നെ​​​തി​​​രേ സൈ​​​ബ​​​ർ സെ​​​ല്ലി​​​നു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. മൂ​​​ന്നാ​​​ഴ്ച മു​​​മ്പ് ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ത​​​ങ്ങ​​​ളെ പ്ര​​​തി ചേ​​​ർ​​​ത്തി​​​ട്ടു​​​ള്ള​​​തെ​​​ന്നു​​​മാ​​​ണ് ഇ​​​രു​​​വ​​​രും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

ലോ​​​ൺ ആ​​​പ്പ് ന​​​ട​​​ത്തി​​​പ്പു​​​കാ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങും

അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി ക​​​ണ്ണൂ​​​ർ ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി നി​​​തി​​​ൻ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​തി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യ ‘ഇ​​​ൻ​​​സ്റ്റ​​​ന്‍റ് ഫ​​​ണ്ട്സ്’ എ​​​ന്ന ലോ​​​ൺ ആ​​​പ്പ് ന​​​ട​​​ത്തി​​​പ്പു​​​കാ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങും. ക​​​ണ്ണൂ​​​ർ സി​​​റ്റി ക​​​ണ്ണൂ​​​ർ സി​​​റ്റി സൈ​​​ബ​​​ർ ക്രൈം ​​​പോ​​​ലീ​​​സ് നോ​​​യി​​​ഡ​​​യി​​​ൽ വ​​​ച്ച് അ​​​റ​​​സ്റ്റ് ചെ​​​യ്ത ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് ഗാ​​സി​​​യാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി​​​യാ​​​യ ഋ​​​ഷി​​​കേ​​​ഷ് തി​​​വാ​​​രി (32), ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​​​യാ​​​യ പ്ര​​​ശാ​​​ന്ത് ഖേ​​​വ​​​ൽ (28), ഹ​​​രി​​​യാ​​​ന ഫ​​​രീ​​ദാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി​​​യാ​​​യ പ്ര​​​കാ​​​ശ് ജ​​​യ് (54) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യു​​​ള്ള അ​​​പേ​​​ക്ഷ അ​​​ടു​​​ത്ത ദി​​​വ​​​സം കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കു​​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. ഇ​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി ചോ​​​ദ്യം​​ചെ​​​യ്താ​​​ൽ ലോ​​​ൺ ആ​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ക​​​രു​​​തു​​​ന്ന​​​ത്.