ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടൻ വിശാൽ നടത്തിയ പ്രസ്താവനയെ പരിഹസിച്ച് നടി ശ്രീ റെഡ്‌ഡി. സ്ത്രീലമ്പടനായ വിശാൽ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ തന്റെ വാക്കുകൾ സൂക്ഷിക്കണമെന്ന് നടി പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു ശ്രീ റെഡ്ഡിയുടെ പ്രതികരണം. 

‘സ്ത്രീലമ്പടനും നരച്ച മുടിയുമുള്ള, പ്രായമായ അങ്കിൾ, നിങ്ങൾ ഒരു സ്ത്രീയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വാക്കുകൾ വളരെയധികം സൂക്ഷിക്കണം. ഒരു സ്ത്രീയെക്കുറിച്ച് നിങ്ങൾ നടത്തുന്ന വൃത്തികെട്ട ഭാഷാ പ്രയോഗവും, നല്ല ആളുകൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന രീതിയുമൊക്കെ എല്ലാവർക്കും അറിയാം. നിങ്ങൾ വലിയൊരു വഞ്ചകനാണ്. നിങ്ങൾ ഒരു വലിയ വഞ്ചകനാണെന്ന് ലോകത്തിന് അറിയാവുന്ന കാര്യമാണ്. നിങ്ങൾ ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണെന്ന് എനിക്ക് തോന്നുന്നില്ല,’ എന്ന് ശ്രീ റെഡ്ഡി കുറിച്ചു.

എന്തുകൊണ്ടാണ് എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ച് പോയത്? നിങ്ങളുടെ വിവാഹ നിശ്ചയം മുടങ്ങാൻ കാരണം എന്താണ്? അടുത്ത തവണ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമോ. ഒരു സംഘടയിൽ മുൻനിരയിൽ ഇരിക്കുന്നത് വലിയ കാര്യമൊന്നും അല്ല. നിങ്ങൾക്ക് മര്യാ​ദ ഉണ്ടോ. കർമഫലം നിങ്ങൾക്ക് കിട്ടിയിരിക്കും. എന്റെ കയ്യിൽ നിരവധി ചെരുപ്പുകൾ ഉണ്ട്. ആവശ്യമുണ്ടെങ്കിൽ അറിയിക്കൂ”, എന്നും ശ്രീ റെഡ്ഡി കുറിച്ചു.