മിസിസിപ്പിയിലെ ലെലാന്‍ഡിലും ഹൈഡല്‍ബര്‍ഗിലും നടന്ന രണ്ട് വെടിവയ്പ്പുകളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. ലൈലാന്‍ഡില്‍ ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന്റെ മത്സരത്തിനിടെയാണ് വെടിവയ്പ്പ് നടന്നതെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു. 

പരിക്കേറ്റ നാല് പേരെ ഗ്രീന്‍വില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലെലാന്‍ഡ് ഹൈസ്‌കൂള്‍ കാമ്പസിലാണ് വെടിവയ്പ്പ് നടന്നതെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ഹൈഡല്‍ബര്‍ഗില്‍ ഉണ്ടായ മറ്റൊരു വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സ്‌കൂള്‍ കാമ്പസില്‍ വച്ച് രണ്ട് പേരും കൊല്ലപ്പെട്ടതെന്ന് പൊലീസ് മേധാവി കോര്‍ണല്‍ വൈറ്റ് പറഞ്ഞു. മരിച്ചത് വിദ്യാര്‍ത്ഥികളാണോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. 

ഹൈഡല്‍ബര്‍ഗ് ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് 18 വയസുള്ള ടൈലര്‍ ജറോഡ് ഗുഡ്‌ലോ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.