ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് മലയാളത്തിന്റെ മോഹൻലാൽ. ഈ വർഷം പുറത്തിറങ്ങിയ രണ്ട് സിനിമകളിൽ നിന്ന് മാത്രം 500 കോടിക്കടുത്ത് കളക്ഷനാണ് മോഹൻലാൽ നേടിയത്. ഇതിൽ രണ്ട് 200 കോടി സിനിമകളും ഉൾപ്പെടും. ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ച് നടൻ ഷറഫുദ്ദീൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘500 കോടി ഗ്രോസ് ആണ് ഈ വർഷം മലയാളത്തിൽ നിന്നും ലാലേട്ടൻ അടിച്ചെടുത്തത്. അതിനി അടുത്തെന്നും ആരും മറികടക്കുമെന്ന് തോന്നുന്നില്ല. ലാലേട്ടന്റെ കാരവാനിന്റെ ചുറ്റും ഇപ്പോൾ ബോളിവുഡിൽ നിന്നുള്ള നിർമ്മാതാക്കൾ ആണെന്നാണ് അറിഞ്ഞത്’, ഷറഫുദ്ദീൻ പറഞ്ഞു. തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് ഷറഫുദ്ദീൻ ഇക്കാര്യം പറഞ്ഞത്.