ലൈംഗീകമായ അതിക്രമത്തിന് താൻ നിരന്തരം ഇരയാക്കപ്പെട്ടിരുന്നുവെന്ന്  ഹമാസിന്റെ പിടിയിൽ നിന്നു മോചിപ്പിക്കപ്പെട്ട കരീന അരിയെവ് വെളിപ്പെടുത്തിയതായി ‘ചാനൽ 12’ റിപ്പോർട്ട് ചെയ്തു. താൻ നേരിടുന്ന പീഡനങ്ങൾ അവരുടെ കമാൻഡറെ അറിയിക്കും എന്ന ഭീഷണിയിൽ പീഡനം നിറുത്തിയെന്ന് അരിയെവ് പറഞ്ഞു.

നേഹൽ ഒസ് ബേസിൽ നിന്നു ഒക്ടോബർ ഏഴാം തീയതി ഹമാസ് തട്ടികൊണ്ടുപോയ കരീന അരിയെവ്, ഐ ഡി എഫ് ഒബ്സെർവെഴ്സലെ കൂട്ടാളികളായ നാമാ ലെവി, ഡാനിയേലാ ഗിൽബോവ, ലിറി അൽബാഗ് എന്നിവർക്കൊപ്പം തങ്ങൾക്കുനേരെ വന്ന ഗ്രനേഡിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മരിച്ചപോലെ നടിച്ചു കിടന്ന അരിയെവിനെ ക്രൂരമായി മർദ്ദിച്ച് മരിച്ചിട്ടില്ല എന്ന് ഭീകരർ ഉറപ്പാക്കി. അവളുടെ കഴുത്തിൽ നിന്നു നെക്ലേസ് തട്ടിയെടുക്കുകയും മുടി പിഴുതെടുക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തു.

തടവിലാക്കപ്പെട്ട് ഒരു മാസം കഴിഞ്ഞപ്പോഴേക്കും അരിയെവ് അറബി പഠിച്ചെടുത്തു. അങ്ങനെ ഭീകരർ നടത്തുന്ന തരംതാണ പരാമർശങ്ങളും കമന്റുകളും മനസ്സിലാക്കാൻ അവൾക്കു കഴിഞ്ഞു. ഐ ഡി എഫ് നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചും അങ്ങനെ അവർ മനസ്സിലാക്കി. ഹോസ്റ്റേജ് സ്ക്വയറിൽ നില്ക്കുന്ന തന്റെ മാതാപിതാക്കളെ ടി വിയിലുടെ കാണാനുള്ള ഭാഗ്യവും അരിയെവിന് ലഭിച്ചു.

നേഹൽ ഒസ് ബേസിലെ സൈനികരുടെ ഓർമ്മയിലൂടെയാണ് താൻ അതിജീവിച്ചത് എന്ന് അരിയെവ് പറഞ്ഞു. തടവിലാക്കപ്പെട്ട കാലത്തു കണ്ടുമുട്ടിയ സഹതടവുകാർ പകർന്നു നൽകിയ പ്രത്യാശയും സ്നേഹവും എല്ലാ പീഡനങ്ങളെയും അതിജീവിക്കാൻ തന്നെ പ്രാപ്തയാക്കിയെന്ന് അരിയെവ് ഓർമ്മിക്കുന്നു.