ഗുരുതര ആരോപണങ്ങളുള്ള  ലൈംഗികാതിക്രമക്കേസുകൾ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. ഇര അതിജീവിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. മകളുടെ പരാതിയിൽ പിതാവിനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന ഹർജി പരി​ഗണിക്കുന്ന വേളയിലാണ് കോടതി നിർണ്ണായകമായ നിരീക്ഷണം നടത്തിയത്.

പ്രായപൂർത്തിയാകാത്ത മകളുന്നയിച്ച പരാതി ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു.  സ്കൂളിലെ കൗൺസിലിംഗിനിടെയാണ് മകൾ, പിതാവ് പീഡിപ്പിച്ചത് വെളിപെടുത്തിയത്. മകളുടെയും അമ്മയുടെയും മൊഴി കളവാണെന്നായിരുന്നു പ്രതിയുടെ വാദം. ആരോപണം ഗുരുതരമായതിനാൽ വിചാരണ നേരിടണമെന്ന് കോടതി നിര്‍ദേശിച്ചു