ടിസിഎസ് (TCS) നാസിക് ശാഖയിലെ വനിതാ ജീവനക്കാർ നൽകിയ ലൈംഗികാതിക്രമ, നിർബന്ധിത മതപരിവർത്തന പരാതികൾക്ക് പിന്നാലെ സ്ഥാപനത്തിലെ മറ്റൊരു പുരുഷ ജീവനക്കാരനും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി.
തന്നെ നിർബന്ധിച്ച് നിസ്കരിപ്പിച്ചുവെന്നും തൊപ്പി ധരിപ്പിച്ചുവെന്നും ആരോപിച്ച ഇദ്ദേഹം, പ്രതികളിൽ ഒരാൾ തന്റെ ഭാര്യയെക്കുറിച്ച് അങ്ങേയറ്റം അപകീർത്തികരമായ പരാമർശം നടത്തിയതായും വെളിപ്പെടുത്തി. “നിനക്ക് കുട്ടി വേണമെന്നുണ്ടെങ്കിൽ നിന്റെ ഭാര്യയെ എന്റെ അടുത്തേക്ക് അയക്കൂ” എന്ന് പ്രതി തന്നോട് പറഞ്ഞതായി ഇദ്ദേഹം ആരോപിക്കുന്നു
തനിക്കുണ്ടായ ദുരനുഭവങ്ങൾ ഇന്ത്യാ ടുഡേയോട് വിവരിക്കവെ, ടീം ലീഡർമാർ തന്നെക്കൊണ്ട് നിർബന്ധിച്ച് കലിമ ചൊല്ലിക്കുകയും നിസ്കരിപ്പിക്കുകയും ചെയ്തതായി ഇദ്ദേഹം പറഞ്ഞു. ചികിത്സകൾ നടത്തിയിട്ടും കുട്ടികളുണ്ടാകാത്തതിനെ പരിഹസിച്ച പ്രതികൾ, ഭാര്യയെ തങ്ങളുടെ അടുത്തേക്ക് അയക്കാൻ പറയുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു.



