തൃ​​​ശൂ​​​ർ: കോ​​​ട്ട​​​പ്പു​​​റം സ്വ​​​ദേ​​​ശി മ​​​ണി​​​ക​​​ണ്ഠ​​​നെ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ സ​​​ഹാ​​​യ​​​ക​​​മാ​​​യ​​​തു കാ​​​തി​​​ല​​​ണി​​​ഞ്ഞ ക​​​ടു​​​ക്ക​​​നും കൈ​​​യി​​​ലെ മ​​​സി​​​ലും. മു​​​ഖ​​​വും ശ​​​രീ​​​ര​​​വും ത​​​ക​​​ർ​​​ന്ന​​​ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്ന മ​​​ണി​​​ക​​​ണ്ഠ​​​ന്‍റെ ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ ക​​​ണ്ടു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത് കൂ​​​ട്ടു​​​കാ​​​രാ​​​യി​​​രു​​​ന്നു. ജിം​​​നേ​​​ഷ്യം ട്രെ​​​യ്ന​​​ർ​​​കൂ​​​ടി​​​യാ​​​യ മ​​​ണി​​​ക​​​ണ്ഠ​​​ൻ (33) നേ​​​ര​​​ത്തേ മി​​​സ്റ്റ​​​ർ തൃ​​​ശൂ​​​ർ ആ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ന​​​ല്ല മ​​​സി​​​ലു​​​ള്ള ശ​​​രീ​​​ര​​​പ്ര​​​കൃ​​​തി​​​യാ​​​ണ്.

വെ​​​ടി​​​ക്കോപ്പു​​​പു​​​ര​​​യി​​​ൽ ഒ​​​രു സ​​​ഹാ​​​യി​​​യാ​​​യി കൂ​​​ടി​​​യ​​​താ​​​യി​​​രു​​​ന്നു പൂ​​​രം ആ​​​ഘോ​​​ഷ​​​ ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​യ മ​​​ണി​​​ക​​​ണ്ഠ​​​ൻ. പൂ​​​ര​​​ക്കാ​​​ല​​​ത്തു വെ​​​ടി​​​ക്കെ​​​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ ഉ​​​ത്സാ​​​ഹി​​​യാ​​​യി​​​രു​​​ന്നു. സ​​​ഹോ​​​ദ​​​ര​​​ൻ രാ​​​ജീ​​​വും മ​​​ണി​​​ക​​​ണ്ഠ​​​നൊ​​​പ്പം മു​​​ണ്ട​​​ത്തി​​​ക്കോ​​​ട്ടെ വെ​​​ടി​​​ക്കോപ്പു​​​പു​​​ര​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു തൊ​​​ട്ടു​​​മു​​​ന്പ് ചാ​​​യ വാ​​​ങ്ങാ​​​ൻ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​തി​​​നാ​​​ൽ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്കാ​​​ണു രാജീവ് ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.

അ​​​പ​​​ക​​​ടം ന​​​ട​​​ന്ന ദി​​​വ​​​സം​​​ത​​​ന്നെ മ​​​ണി​​​ക​​​ണ്ഠ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​രു​​​ന്നു. പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നൊ​​​ടെ​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹം വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച​​​ത്. വീ​​​ടി​​​നു​​​ പു​​​റ​​​ത്ത് ആം​​​ബു​​​ല​​​ൻ​​​സി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ക്കാ​​​തെ​​​യാ​​​യി​​​രു​​​ന്നു പൊ​​​തു​​​ദ​​​ർ​​​ശ​​​നം.

മ​​​ണി​​​ക​​​ണ്ഠ​​​നും ജ്യേഷ്ഠനും വീ​​​ട്ടു​​​കാ​​​രും ചേ​​​ർ​​​ന്ന് ‘പൂ​​​രം മാ​​​വ്’ എ​​​ന്ന​​​പേ​​​രി​​​ൽ റെ​​​ഡി ടു ​​​കു​​​ക്ക് മാ​​​വി​​​ന്‍റെ വ്യാ​​​പാ​​​രം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. പി. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ, കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യ സു​​​നി​​​ത വി​​​നോ​​​ദ്, ര​​​ഘു​​​നാ​​​ഥ്, സി​​​പി​​​എം ഏ​​​രി​​​യാ സെ​​​ക്ര​​​ട്ട​​​റി അ​​​നൂ​​​പ് ഡേ​​​വി​​​സ് കാ​​​ട, തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വം സെ​​​ക്ര​​​ട്ട​​​റി ഗി​​​രീ​​​ഷ്കു​​​മാ​​​ർ, സു​​​ന്ദ​​​ർ മേ​​​നോ​​​ൻ, ദേ​​​വ​​​സ്വം ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ തു​​​ട​​​ങ്ങി സു​​​ഹൃ​​​ത്തു​​​ക്ക​​​ളും നാ​​​ട്ടു​​​കാ​​​രുമ​​​ട​​​ക്ക​​​മു​​​ള്ള വ​​​ൻ​​​ജ​​​നാ​​​വ​​​ലി കോ​​​ട്ട​​​പ്പു​​​റം കാ​​​മ​​​ത്ത് ലെ​​​യ്നി​​​ലു​​​ള്ള നാ​​​രാ​​​യ​​​ണ​​​നി​​​വാ​​​സി​​​ൽ ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ക​​​ൾ അ​​​ർ​​​പ്പി​​​ക്കാ​​​നെ​​​ത്തി​​​യി​​​രു​​​ന്നു.