പാ​ല​ക്കാ​ട്: പാ​റ​മേ​ക്കാ​വി​ന്‍റെ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല ഉ​ട​മ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​ള​വി​ലേ​റെ വെ​ടി​മ​രു​ന്ന് സൂ​ക്ഷി​ച്ച​തി​ന് കൊ​ല്ല​ങ്കോ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ട്ട​യം സ്വ​ദേ​ശി ബി​നോ​യ് ജേ​ക്ക​ബി​നെ​തി​രെ​യാ​ണ് കേ​സ്.

മു​ത​ല​മ​ട വെ​ള്ളാ​രം​ക​ട​വി​ലെ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യു​ടെ ഉ​ട​മ​യാ​ണ് ബി​നോ​യ് ജേ​ക്ക​ബ്. ലൈ​സ​ൻ​സി​ൽ അ​നു​വ​ദി​ച്ച​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ പ​ട​ക്ക​ങ്ങ​ളും വെ​ടി​മ​രു​ന്നും സൂ​ക്ഷി​ക്കു​ന്ന​താ​യി ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. നി​ല​വി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല പോ​ലീ​സ് സീ​ൽ ചെ​യ്തി​ട്ടു​ണ്ട്. തു​ട​ർ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.