മാല അശോക് അങ്കോളയാണ് (77) മരിച്ചത്. ഫ്ലാറ്റിലെ മുറിയില്‍നിന്ന് ദുർഗന്ധം വമിച്ചതോടെ സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മുറിയില്‍ കയറി പരിശോധന നടത്തിയപ്പോഴാണ് മാലയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിനു സമീപത്തുനിന്ന് ഇരുമ്ബ് ദണ്ഡ് കണ്ടെടുത്തത് ദുരൂഹതക്കിടയാക്കി. മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയുടെ താരമായ സലില്‍, 1989 നവംബർ 15നാണ് ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. ഇതേ മത്സരത്തില്‍ തന്നെയാണ് ഇതിഹാസം സചിൻ തെണ്ടുല്‍ക്കറും ആദ്യമായി ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്നത്. തൊട്ടടുത്ത വർഷം ഏകദിനത്തിലും സലില്‍ ഇന്ത്യക്കായി കളിച്ചു. 1996 ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിലുണ്ടായിരുന്നു.