വാഷിംഗ്ടൺ: മിഷിഗണിൽ നിന്ന് തന്റെ നാമനിർദ്ദേശം പിൻവലിക്കാനുള്ള റോബർട്ട് എഫ് കെന്നഡി ജൂനിയറിന്റെ നീക്കത്തിന് തിരിച്ചടി. പേര് പിൻവലിക്കാൻ അദ്ദേഹം നേരത്തെ സ്റ്റേറ്റ് സെക്രട്ടറി ജോസ്ലിൻ ബെൻസണെതിരെ മിഷിഗണിലെ കോടതി ഓഫ് ക്ലെയിംസിൽ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ, കെന്നഡിയുടെ പിൻവലിക്കൽ നോട്ടീസ് സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരസിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ കെന്നഡി തുടരണമെന്ന് മിഷിഗൺ ജഡ്ജി ഉത്തരവിട്ടു. അമേരിക്കയിലെ പ്രധാന സ്വിംഗ് സ്റ്റേറ്റാണ് മിഷിഗൺ.
മിഷിഗൺ നിയമമനുസരിച്ച്, ഒരു മൈനർ പാർട്ടിയുടെ നോമിനേഷൻ നോമിനേറ്റ് ചെയ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്ന സ്ഥാനാർത്ഥികളെ പിൻവലിക്കാൻ അനുവദിക്കില്ലെന്ന് എക്സിലെ ഒരു പോസ്റ്റിൽ ബെൻസൺ പറഞ്ഞു. ബാലറ്റിൽ നിന്ന് നീക്കം ചെയ്യാനുള്ള കെന്നഡിയുടെ അപേക്ഷ സ്റ്റേറ്റ് സെക്രട്ടറി ഉനിരസിച്ചതായി മിഷിഗൺ ക്ലെയിംസ് കോടതിയിലെ ജഡ്ജി ക്രിസ്റ്റഫർ പിയേറ്റ്സ് പറഞ്ഞു. തെരഞ്ഞെടുപ്പുകൾ കുട്ടിക്കളിയല്ലെന്നും പൊതു ഓഫീസിലേക്കുള്ള സ്ഥാനാർത്ഥികളുടെ ഇഷ്ടാനിഷ്ടങ്ങൾ മാനിക്കാൻ സ്റ്റേറ്റ് സെക്രട്ടറി (എസ്ഒഎസ്) ബാധ്യസ്ഥനെല്ലന്നും യേറ്റ്സ് തന്റെ ഉത്തരവിൽ പറഞ്ഞു.
ഇഞ്ചോടിഞ്ച് മത്സരം പ്രതീക്ഷിക്കുന്ന മിഷിഗൺ പോലുള്ള സംസ്ഥാനങ്ങളിലെ ബാലറ്റിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യാനാണ് കെന്നഡി ശ്രമിച്ചത്. നേരത്തെ, വെള്ളിയാഴ്ച നോർത്ത് കരോലിനയിലും പേര് ബാലറ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമാനമായ ഒരു കേസ് ഫയൽ ചെയ്തിരുന്നു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും വോട്ട് ചോർത്താൻ സാധ്യതയുള്ള മൂന്നാം കക്ഷി സ്ഥാനാർത്ഥികളുടെ സ്വാധീനം പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ, മൂന്നാം കക്ഷി സ്ഥാനാർത്ഥികളായ കെന്നഡിയും വെസ്റ്റും രാജ്യവ്യാപകമായി ശ്രദ്ധയാകർഷിച്ചിരുന്നു.