ആര്‍ഡിഎക്സ് സിനിമയിലെ തന്റെ ക്ലൈമാക്സ് രംഗത്തിന് അല്പം കൂടി ദൈര്‍ഘ്യം വേണമെന്ന് ആഗ്രഹിച്ചിരുന്നതായി നടന് ബാബു ആന്റണി. മനോരമന്യൂസ് നേരേ ചൊവ്വേയിലാണ് നടന്റെ തുറന്നുപറച്ചില്‍. തന്റെ ദൈര്‍ഘ്യമുള്ള സംഘട്ടനരംഗം പ്രേക്ഷകര്‍ പ്രതീക്ഷിക്കുമെന്ന് അണിയറ പ്രവര്‍ത്തകരോട് പലതവണ പറഞ്ഞിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു മറുപടിയെന്നും ബാബു ആന്റണി പറഞ്ഞു.
പുതിയ സിനിമകളില്‍ സ്ഥാനം കിട്ടിയാലും കഥാപാത്രങ്ങളെ വേണ്ടത്ര രീതിയില്‍ വളര്ത്തുന്നില്ലെന്നൊരു പരാതി തനിക്കുമുണ്ടെന്ന് ബാബു ആന്റണി പറഞ്ഞു. സിനിമയില്‍ നായക കഥാപാത്രങ്ങള്‍ക്കൊപ്പം വരുന്ന സഹനടന്മാരുടെ ഇടപെടല്‍ കൂടിപ്പോയാല്‍ അത് നായക കഥാപാത്രത്തെ ബാധിക്കുമോയെന്ന അനാവശ്യ ഭീതി നിലനില്‍ക്കുന്നുണ്ടെന്ന് ആര്‍ഡിഎക്സിലെ രംഗം ചൂണ്ടിക്കാട്ടി ബാബു ആന്റണി പറഞ്ഞു. സിനിമാ പ്രവര്‍ത്തകരുടെ സങ്കുചിത ചിന്താഗതിയും പക്വതയില്ലായ്മയുമാണ് ഇത്തരം ചിന്തകള്‍ക്ക് പിന്നില്‍. ഇത്തരം സംശയങ്ങളും ഭയവും പാടില്ലാത്തതാണെന്നും ബാബു ആന്റണി പറഞ്ഞു .



