തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. വേഴാമ്ബലുകള്‍ ഉള്‍പ്പെടെ അപൂർവയിനത്തില്‍പ്പെട്ട 14 പക്ഷികളെയാണ് കടത്താൻ ശ്രമിച്ചത്. പക്ഷികളെ എങ്ങോട്ടാണ് കടത്താൻ ശ്രമിച്ചതെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്നലെ തായ്‌ലന്റില്‍ നിന്നും വന്നിറങ്ങിയ രണ്ടുപേരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്. മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. പ്രതികളെ ചോദ്യം ചെയ്ത കസ്റ്റംസിനോട് പക്ഷികളെ ചിലർക്ക് കൈമാറാനായി മറ്റുചിലർ തങ്ങളെ ഏല്‍പ്പിച്ചതാണ് എന്നാണ് ഇവർ പറഞ്ഞത്. 75,000 രൂപയാണ് ഇവർക്ക് പ്രതിഫലം പറഞ്ഞിരുന്നത്. പക്ഷികളെ വനംവകുപ്പിനെ ഏല്‍പ്പിച്ചു.
വിദേശി പക്ഷികളായതിനാല്‍ ഇവയെ ചികിത്സിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കും. അറസ്റ്റ് ചെയ്ത പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരൂ എന്ന് കസ്റ്റംസ് പറഞ്ഞു.



