എംപിയായതു മുതൽ രാഹുൽ ഗാന്ധി വിദേശയാത്രാ വിവരങ്ങൾ ഔദ്യോഗികമായി പങ്കുവയ്ക്കുന്നില്ല. എവിടെയാണ് താമസിക്കുന്നത്,, ആരെയാണ് കാണുന്നതെന്നോ വിവരങ്ങളും പങ്കുവെക്കുന്നില്ല. രാഹുൽ ഗാന്ധിക്ക് സുരക്ഷ നൽകുന്ന ഏജൻസികളെ ഇത് ആശങ്കയിലാക്കുന്നുവെന്ന് റിജിജു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ സർക്കാരാണ് ഉത്തരം പറയേണ്ടത്. വിദേശനയത്തിലേറ്റ കനത്ത തിരിച്ചടികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമമെന്ന് കോൺഗ്രസ്.
രാഹുൽ ഗാന്ധി പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു



