കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര(Priyanka Gandhi) ലോക്‌സഭാ എംപിയായി(Lok Sabha MP) സത്യപ്രതിജ്ഞ(oath) ചെയ്തു. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വയനാട്ടിൽ(Wayanad) നിന്ന് തകർപ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഇതാദ്യമായാണ് എംപിയാകുന്നത്. റായ്ബറേലി എംപിയായ സഹോദരൻ രാഹുൽ ഗാന്ധി, രാജ്യസഭാ പാർലമെൻ്റ് അംഗമായ അമ്മ സോണിയ ഗാന്ധി എന്നിവരോടൊപ്പമാണ് പ്രിയങ്ക ലോക്സഭയിലെത്തിയത്.
വയനാട് എംപിയായി പ്രിയങ്ക ഗാന്ധി, സത്യപ്രതിജ്ഞ ഭരണഘടന ഉയർത്തിപ്പിടിച്ച്; പാര്‍ലമെന്റിലെത്തിയത് കേരള സാരിയണിഞ്ഞ്



