ലെയോ പതിനാലാമൻ പാപ്പ റോമിലെ മരിയ മജോറ ബസലിക്കയിലെ ഫ്രാൻസിസ് പാപ്പയുടെ ശവകുടീരത്തിൽ എത്തി പ്രാർഥിച്ചു. നവംബർ മൂന്നിന് കഴിഞ്ഞ വർഷം മരണമടഞ്ഞ ഫ്രാൻസിസ് പാപ്പ, കർദിനാളന്മാർ, ബിഷപ്പുമാർ എന്നിവർക്കുവേണ്ടി വിശുദ്ധ കുർബാന അർപ്പിച്ച ശേഷം വൈകുന്നേരമാണ് പാപ്പ മരിയ മജോറ ബസലിക്കയിലെത്തിയത്.

“ലെയോ പതിനാലാമൻ മാർപാപ്പ ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരത്തിലും തുടർന്ന് ‘സാലസ് പോപ്പുലി റൊമാനി’ (റോമൻ ജനതയുടെ സംരക്ഷക) രൂപത്തിന് മുമ്പിലും പ്രാർഥിച്ചു. തുടർന്ന് പാപ്പ കാസിൽ ഗാൻഡോൾഫോയിലേക്ക് പോയി.” വത്തിക്കാൻ പ്രസ് ഓഫീസ് റിപ്പോർട്ട് ചെയ്തു.

ഫ്രാൻസിസ് മാർപാപ്പ തന്റെ ഓരോ അപ്പസ്തോലിക യാത്രയ്ക്ക് മുമ്പും ശേഷവും മരിയ മജോറ ബസലിക്കയിലെത്തി പ്രാർഥിച്ചിരുന്നതാണ്.