ലെയോ പതിനാലാമൻ മാർപാപ്പ, കഴിഞ്ഞ ഒരു വർഷത്തിൽ മരണമടഞ്ഞ കർദിനാളന്മാർ, ബിഷപ്പുമാർ എന്നിവർക്കുവേണ്ടിയും ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടിയും ദിവ്യബലിയർപ്പിച്ചു. ലെയോ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ ഒക്ടോബർ മൂന്നിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ചായിരുന്നു വിശുദ്ധ കുർബാനയർപ്പണം നടന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ അന്തരിച്ച എട്ടോളം കർദിനാളന്മാരെയും 134 ബിഷപ്പുമാരെയും മുൻ മാർപാപ്പയായ ഫ്രാൻസിസ് പാപ്പയെയും അനുസ്മരിച്ചുകൊണ്ടായിരുന്നു വിശുദ്ധ കുർബാനയർപ്പണം നടന്നത്. സകല മരിച്ചവരുടെയും തിരുനാൾ ദിനമായ നവംബർ രണ്ടിന് പാപ്പ, റോമിലെ വെറാനോ സെമിത്തേരി സന്ദർശിക്കുകയും സകല മരിച്ച വിശ്വാസികൾക്കും വേണ്ടി ദിവ്യബലിയർപ്പിക്കുകയും ചെയ്തിരുന്നു.

“നമ്മുടെ പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പയും സഹോദര ബിഷപ്പുമാരും ദൈവവിളിയുടെ പ്രത്യാശയിൽ ജീവിക്കുകയും അതിൽ മറ്റുള്ളവരെ നയിക്കുകയും ചെയ്തു. അവരുടെ സേവനം അനേകർക്ക് സുവിശേഷ വഴിയിൽ നടക്കുവാൻ പ്രചോദനമായി. അവരുടെ ജീവിതം ക്രിസ്തുവിന്റെ ജ്ഞാനം, നീതി, വിശുദ്ധീകരണം, വീണ്ടെടുപ്പ് എന്നിവ ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് പകർന്നു കൊടുത്തു,” റോമൻ കൂരിയയിലെ അംഗങ്ങളും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്ത ദിവ്യബലി മധ്യേ പാപ്പ പറഞ്ഞു.