മുല്ലപ്പെരിയാർ ഡാമിൻറെ സുരക്ഷ സംബന്ധിച്ച മുഖ്യമന്ത്രിയുടെയും ജലവിഭവ വകുപ്പ് മന്ത്രിയുടെയും പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവായ പിസി ജോർജ്. മുല്ലപ്പെരിയാർ ഡാമിന് ഒരു പ്രശ്‌നവും ഇല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റോഷി അഗസ്റ്റിനും പറയുന്നതെന്നും ഇത് എന്തിൻറെ അടിസ്ഥാനത്തിലാണെന്നും പിസി ജോർജ് ചോദിച്ചു.
മുല്ലപ്പെരിയാർ ഡാം ഉൾപ്പെടെ 50 വർഷത്തിൽ കൂടുതൽ ഒരു ഡാമിനും ആയുസില്ലെന്ന് ശാസ്ത്രലോകം പറയുമ്പോൾ എന്ത് അടിസ്ഥാനത്തിലാണ് ഡാമിന് പ്രശ്‌നമില്ല എന്ന് മുഖ്യമന്ത്രി പറയുന്നത്? ഇന്ത്യാ സഖ്യം നേതാക്കളായ പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രിയും ചർച്ച ചെയ്താൽ തീരുന്ന പ്രശ്‌നം മാത്രമാണുള്ളത്. ഇക്കാര്യത്തിൽ ഇരുകൂട്ടരും ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തണം. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ അനിവാര്യമെന്നും പി.സി ജോർജ് പറഞ്ഞു.