കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സിപിഎം നേതാവ് കെകെ ലതികയ്ക്കെതിരെ കെകെ ശൈലജ എംഎൽഎ രംഗത്ത്. കാഫിർ സ്ക്രീൻഷോട്ട് കെകെ ലതിക ഷെയർ ചെയ്തത് തെറ്റാണെന്ന് കെകെ ശൈലജ പറഞ്ഞു.
സ്ക്രീൻഷോട്ട് എന്തിന് ഷെയർ ചെയ്തുവെന്ന് ചോദിച്ചപ്പോൾ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെകെ ലതികയുടെ മറുപടിയെന്നും കെകെ ശൈലജ പറഞ്ഞു. കാഫിർ പോസ്റ്റ് നിർമിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം.
യഥാർത്ഥ ഇടത് ചിന്താഗതിക്കാർ ഇത് ചെയ്യില്ല. കണൂർ ജില്ലാ സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്. കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾ അന്വേഷിക്കേണ്ടത്.
കാന്തപുരത്തിൻ്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ വന്ന പ്രചരണവും അന്വേഷിക്കണമെന്നും കെകെ ശൈലജ പറഞ്ഞു.