പാർലമെന്‍റ് സമ്മേളനം തെക്കേയിന്ത്യയിലും നടത്തണമെന്ന് തിരുപ്പതി എംപി മാഡില ഗുരുമൂർത്തി ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ ഐക്യത്തിനും അധികാര വികേന്ദ്രീകരണത്തിനും ഇത് സഹായിക്കും. ദില്ലിയിലെ കാലാവസ്ഥ കൂടി കണക്കിലെടുത്താണ് നിർദേശം .

വൈഎസ്ആർസിപി എംപിയാണ് മാഡില ഗുരുമൂർത്തി. കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രിക്കാണ് കത്ത് നൽകിയത്. ആവശ്യത്തെ പിന്തുണയ്ക്കുന്നതായി കോൺഗ്രസ്സ് എംപി കാർത്തി ചിദംബരം പറഞ്ഞു