ക​​​ണ്ണൂ​​​ർ: അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി ക​​​ണ്ണൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡെ​​​ന്‍റ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന നി​​​തി​​​ൻ രാ​​​ജ് കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ മു​​​ക​​​ളി​​​ൽ​​​നി​​​ന്നു താ​​​ഴേ​​​ക്ക് ചാ​​​ടി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​ൻ നീ​​​ക്കം.

നി​​​തി​​​ൻ രാ​​​ജ് കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​​നി​​​ന്ന് ചാ​​​ടി മ​​​രി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്പ് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ ഓ​​​ഫീ​​​സി​​​ൽ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഈ ​​​ദൃ​​​ശ്യ​​​ത്തി​​​ൽ നി​​​തി​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ മു​​​റി​​​യി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ങ്ങി 18 മി​​​നി​​​റ്റി​​​നു​​​ള്ളി​​​ലാ​​​ണു കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ മു​​​ക​​​ളി​​​ൽ​​​നി​​​ന്നു ചാ​​​ടി മ​​​രി​​​ക്കു​​​ന്ന​​​ത്. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍, നി​​​തി​​​ന്‍ രാ​​​ജ്, അ​​​ധ്യാ​​​പി​​​ക ല​​​ത ശ​​​ശി​​​ധ​​​ര​​​ന്‍, മ​​​റ്റൊ​​​രു അ​​​ധ്യാ​​​പി​​​ക​​​യും അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​ണു​​​ള്ള​​​ത്. ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കേ​​​സെ​​​ടു​​​ക്കു​​​ക.

പ്ര​​​ൻ​​​സി​​​പ്പ​​​ലി​​​നെ ത​​​ന്‍റെ മ​​​ക​​​ന്‍റെ കൊ​​​ല​​​യാ​​​ളി​​​യെ​​​ന്നാ​​​ണ് നി​​​തി​​​ൻ രാ​​​ജി​​​ന്‍റെ അ​​​ച്ഛ​​​ൻ വൈ.​​​എ​​​ൽ. രാ​​​ജ​​​ൻ ഇ​​​ന്ന​​​ലെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ വി​​​ശേ​​​ഷ​​​പ്പി​​​ച്ച​​​ത്. പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ കാ​​​ണാ​​​നും രാ​​​ജ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല. പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ മു​​​റി​​​യി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി നി​​​തി​​​ൻ രാ​​​ജി​​​നെ അ​​​ഞ്ചം​​​ഗ​​​സം​​​ഘം മാ​​​ന​​​സി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​തെ​​​ന്നും രാ​​​ജ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​തി​​​ൻ രാ​​​ജി​​​ന്‍റെ അ​​​ച്ഛ​​​ൻ മൊ​​​ഴി​​​യും ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. നി​​​തി​​​ൻ രാ​​​ജി​​​ന്‍റെ മ​​​ര​​​ണം ലോ​​​ൺ ആ​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ധ്യാ​​​പി​​​ക സൈ​​​ബ​​​ർ സെ​​​ല്ലി​​​ന് പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​ന് പി​​​ന്നാ​​​ലെ​​​യെ​​​ന്ന് ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഇ​​​തു​​​വ​​​രെ​​​യും ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

നി​​​ല​​​വി​​​ൽ, ഡോ.​​​എം.​​​കെ. റാം, ​​​ഡോ.​​​കെ.​​​ടി. സം​​​ഗീ​​​ത ന​​​ന്പ്യാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ മാ​​​ത്ര​​​മാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണാ​​​ക്കു​​​റ്റ​​​ത്തി​​​ന് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​തി​​​ൻ രാ​​​ജി​​​ന്‍റെ പു​​​റ​​​ത്തു​​​വ​​​ന്ന ശ​​​ബ്ദ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ത് മാ​​​സ​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്പ് ന​​​ട​​​ന്ന സം​​​ഭ​​​വ​​​മാ​​​ണെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.