തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വോ​​​​ട്ടെ​​​​ണ്ണ​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ഇ​​​​വി​​​​എ​​​​മ്മു​​​​ക​​​​ൾ അ​​​​ട​​​​ക്കം സൂ​​​​ക്ഷി​​​​ക്കു​​​​ന്ന സ്ട്രോം​​​​ഗ് റൂ​​​​മു​​​​ക​​​​ളോ സീ​​​​ൽ ചെ​​​​യ്യാ​​​​ത്ത മു​​​​റി​​​​ക​​​​ളോ തു​​​​റ​​​​ക്ക​​​​രു​​​​തെ​​​​ന്ന് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ. ഇ​​​​ൻ​​​​ഡെ​​​​ക്സ് കാ​​​​ർ​​​​ഡു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​നോ എ​​​​ൻ​​​​കോ​​​​ർ പോ​​​​ർ​​​​ട്ട​​​​ലി​​​​ലെ ഡാ​​​​റ്റ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നോ ഒ​​​​രു സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലും സ്ട്രോം​​​​ഗ് റൂ​​​​മു​​​​ക​​​​ളോ സീ​​​​ൽ ചെ​​​​യ്യാ​​​​ത്ത മു​​​​റി​​​​ക​​​​ളോ തു​​​​റ​​​​ക്കു​​​​ക​​​​യോ ആ​​​​ക്സ​​​​സ് ചെ​​​​യ്യു​​​​ക​​​​യോ ചെ​​​​യ്യ​​​​രു​​​​തെ​​​​ന്നു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

കോ​​​​ഴി​​​​ക്കോ​​​​ട് പേ​​​​രാ​​​​ന്പ്ര​​​​യി​​​​ലും പാ​​​​ല​​​​ക്കാ​​​​ട് നെ​​​​ന്മാ​​​​റ​​​​യി​​​​ലും സ്ട്രോം​​​​ഗ് റൂം ​​​​തു​​​​റ​​​​ന്നെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ർ​​​​ദേ​​​​ശം. എ​​​​ന്നാ​​​​ൽ, സ്ട്രോം​​​​ഗ് റൂ​​​​മ​​​​ല്ല, ഡാ​​​​റ്റ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് വോ​​​​ട്ടെ​​​​ടു​​​​പ്പു വി​​​​വ​​​​രം ക​​​​മ്മീ​​​​ഷ​​​​ൻ പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യാ​​​​നാ​​​​ണ് തു​​​​റ​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. പേ​​​​രാ​​​​ന്പ്ര സം​​​​ഭ​​​​വ​​​​ത്തി​​​​ൽ റി​​​​ട്ടേ​​​​ണിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ​​​​ക്കു വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ച​​​​താ​​​​യാ​​​​ണ് ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മം പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ലും വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യി.

സി​​​​പി​​​​എം- ബി​​​​ജെ​​​​പി ര​​​​ഹ​​​​സ്യ​​​​ധാ​​​​ര​​​​ണ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ ടി.​​​​പി. രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ൻ മ​​​​ത്സ​​​​രി​​​​ച്ച പേ​​​​രാ​​​​ന്പ്ര​​​​യി​​​​ലും പാ​​​​ല​​​​ക്കാ​​​​ടും സ്ട്രോം​​​​ഗ് റൂം ​​​​തു​​​​റ​​​​ന്ന് വോ​​​​ട്ട് അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് ആ​​​​രോ​​​​പ​​​​ണം.

വോ​​​​ട്ടെ​​​​ണ്ണ​​​​ൽ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ലി​​​​ക്കേ​​​​ണ്ട മാ​​​​ർ​​​​ഗ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ജി​​​​ല്ലാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കും റി​​​​ട്ടേ​​​​ണിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കും മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​റു​​​​ടെ ഓ​​​​ഫീ​​​​സ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി സി​​​​ഇ​​​​ഒ പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ക്രി​​​​യ​​​​യു​​​​ടെ സ​​​​മ​​​​ഗ്ര​​​​ത, സു​​​​താ​​​​ര്യ​​​​ത, സു​​​​ര​​​​ക്ഷ എ​​​​ന്നി​​​​വ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ടും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

കോ​​​​ഴി​​​​ക്കോ​​​​ട് പേ​​​​രാ​​​​ന്പ്ര​​​​യി​​​​ലെ സ്ട്രോം​​​​ഗ് റൂം ​​​​വി​​​​വാ​​​​ദം അ​​​​ണ​​​​യു​​​​ന്ന​​​​തി​​​​ന് പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് പാ​​​​ല​​​​ക്കാ​​​​ട് നെ​​​​ന്മാ​​​​റ​​​​യി​​​​ലും സ്ട്രോം​​​​ഗ് റൂം ​​​​വി​​​​വാ​​​​ദം ഉ​​​​യ​​​​ർ​​​​ന്നു വ​​​​ന്ന​​​​ത്. വി​​​​ക്ടോ​​​​റി​​​​യ കോ​​​​ള​​​​ജി​​​​ലെ സ്ട്രോം​​​​ഗ് റൂം ​​​​തു​​​​റ​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ മാ​​​​റ്റി. തു​​​​റ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത് മെ​​​​റ്റീ​​​​രി​​​​യ​​​​ൽ സ്ട്രോം​​​​ഗ് റൂം ​​​​ആ​​​​ണെ​​​​ന്നും ഇ​​​​വി​​​​എം സ്ട്രോം​​​​ഗ് റൂം ​​​​അ​​​​ല്ലെ​​​​ന്നും ആ​​​​ണ് ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച​​​​ത്. ഇ​​​​വി​​​​എ​​​​മ്മു​​​​ക​​​​ളു​​​​ള്ള സ്ട്രോം​​​​ഗ് റൂ​​​​മു​​​​ക​​​​ളോ​​​​ട് ചേ​​​​ർ​​​​ന്നാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് രേ​​​​ഖ​​​​ക​​​​ൾ അ​​​​ട​​​​ങ്ങി​​​​യ മെ​​​​റ്റീ​​​​രി​​​​യ​​​​ൽ സ്ട്രോം​​​​ഗ് റൂ​​​​മും ഉ​​​​ള്ള​​​​തെ​​​​ന്നും അ​​​​ത് തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ൽ അ​​​​സ്വ​​​​ഭാ​​​​വി​​​​ക​​​​ത​​​​യി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് ക​​​​ള​​​​ക്ട​​​​ർ പ​​​​റ​​​​ഞ്ഞ​​​​ത്.


ഫോം 17​​​​എ എ​​​​ടു​​​​ക്കാ​​​​നാ​​​​ണ് മെ​​​​റ്റീ​​​​രി​​​​യ​​​​ൽ സ്ട്രോം​​​​ഗ് റൂം ​​​​തു​​​​റ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. വെ​​​​ബ്സൈ​​​​റ്റി​​​​ൽ ക​​​​ണ​​​​ക്കു​​​​ക​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. എ​​​​ന്നാ​​​​ൽ, സി​​​​ഇ​​​​ഒ​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം വ​​​​ന്ന​​​​തോ​​​​ടെ ന​​​​ട​​​​പ​​​​ടി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.