ഭീകരര്‍ ക്രൈസ്തവരെ കൊന്നൊടുക്കുന്നത് തടയാന്‍ നൈജീരിയയില്‍ സൈനിക നടപടി ആരംഭിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാകരുതെന്ന് പ്രസിഡന്റ് ബോല ടിനുബു. ഭീകരരെ അമര്‍ച്ച ചെയ്യാന്‍ യുഎസ് സഹായിക്കുന്നതിനെ സ്വാഗതം ചെയ്യുന്നെങ്കിലും രാജ്യത്തിന്റെ പരമാധികാരം മാനിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

ക്രൈസ്തവരെ കൊന്നൊടുക്കുന്നതിന്റെ പേരില്‍ നൈജീരിയയെ മതസഹിഷ്ണുതയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തിയ ശേഷമാണ് സൈനിക നടപടിക്ക് ട്രംപ് പെന്റഗണിന് നിര്‍ദേശം നല്‍കിയത്. ക്രൈസ്തവരെ കൊന്നൊടുക്കുന്ന ഭീകരരെ നിയന്ത്രിക്കാത്തതിനാല്‍ നൈജീരിയയ്ക്കുള്ള എല്ലാ യുഎസ് സഹായവും നിരത്തലാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.