നെവാഡ : സരോഗസിയിലൂടെ നിക്ക് ജോനാസിനും പ്രിയങ്ക ചോപ്രക്കും കുഞ്ഞു ജനിച്ച കാലം മുതൽ അവളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു ലോകം. ഇപ്പോഴിതാ NICU-വിൽ തന്റെ ആദ്യ 100 ദിവസം ചെലവഴിച്ച മകൾ മാൾട്ടിയെക്കുറിച്ച് നിക്ക് ജോനാസ് ഇങ്ങനെ പറഞ്ഞിരിക്കുന്നു, എല്ലാം നന്നായി പോകുന്നു, All is good.

29 കാരനായ ജോനാസിനും ഭാര്യ പ്രിയങ്ക ചോപ്രക്കും (39) ഇക്കഴിഞ്ഞ ജനുവരിയിലാണ് വാടക ഗർഭപാത്രത്തിലൂടെ മാൾടിയെ ലഭിച്ചത്. പിന്നീട് വന്ന മാതൃദിനത്തിൽ ആണ് മാൾട്ടിയുടെ പോരാട്ടങ്ങളെക്കുറിച്ച് ചോപ്ര തുറന്നുപറഞ്ഞത്.

നെവാഡയിൽ നടന്ന എസിസി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയ ജോനാസിനോട് മകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ആയാണ് ഇങ്ങനെ പറഞ്ഞത്. ‘ഒരു പിതാവെന്ന നിലയിൽ തീർച്ചയായും ജീവിതം മാറിക്കൊണ്ടിരിക്കുകയാണ്. മാൾട്ടി അത്ഭുതപ്പെടുത്തുന്നു. എല്ലാം നന്നായി പോകുന്നു, All is good.’