തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ , നിർണായക ഫോൺ സംഭാഷണം പുറത്ത്. കുഞ്ഞ് നിരന്തരം പീഡനം നേരിട്ടെന്ന് ചൈൽഡ് പ്രോട്ടക്ഷൻ യൂണിറ്റിനെ അഖിലയുടെ അമ്മ റീന അറിയിച്ചിരുന്നു. കുട്ടിയുടെ അമ്മൂമ്മ റീന വിവരം വിളിച്ചു പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കുഞ്ഞിന്റെ കൈ ഒടിഞ്ഞതിനു പിന്നാലെയാണ് ചൈൽഡ് പ്രോട്ടക്ഷൻ യൂണിറ്റിലേക്ക് വിളിച്ചത്.
വിവരം അറിഞ്ഞിട്ടും DCPU ഒരു നടപടിയും എടുത്തില്ല. മെയ് 3 നാണ് DCPU വിലക്ക് ഇവർ വിളിക്കുന്നത്. മെയ് 23 നാണ് കുഞ്ഞ് കൊല്ലപ്പെടുന്നത്. കുട്ടിയെ മകളുടെ പങ്കാളി ഉപദ്രവിക്കുന്നു എന്നാണ് വിളിച്ച് അറിയിച്ചത്. കുഞ്ഞിന്റെ നിസ്സഹായവസ്ഥ റീന ഹെൽപ് ലൈനിൽ വിളിച്ച് അറിയിച്ചു. എന്നാൽ, കൃത്യമായ നടപടിയെടുക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയാറായില്ല. മറ്റെന്തോ പ്രശ്നങ്ങൾ ആണെന്നായിരുന്നു ഹെൽപ് ലൈനിൽ നിന്നുള്ള മറുപടി. പരാതിയിൽ ഒരു തുടർനടപടിയും സ്വീകരിക്കാതെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സ്വീകരിച്ചില്ല.
മകന്റെ ഭാര്യയ്ക്ക് സുഹൃത്ത് അയച്ചുകൊടുത്ത ഫോട്ടോയാണെന്നും അത് മകള്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് കണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. കുഞ്ഞ് സൈക്കിളിൽ നിന്ന് വീണതാണെങ്കില്‍ ശരീരത്തില്‍ മറ്റ് ഭാഗത്ത് മുറിവുകളുണ്ടാകണം. എന്നാല്‍ ഫോട്ടോയില്‍ മറ്റെവിടെയും മുറിവ് കാണുന്നില്ല. ആ കുഞ്ഞിനെ മകളുടെ ഭര്‍ത്താവ് ഉപദ്രവിച്ചുവെന്നാണ് കരുതുന്നത് എന്ന് റീന പറഞ്ഞു. എന്നാല്‍ ഇതെല്ലാം അറിഞ്ഞുകൊണ്ട് എന്തിനാണ് നിങ്ങള്‍ കുഞ്ഞിനെ അവരുടെ കൂടെ വിട്ടത്, ഷെല്‍ട്ടറിലേക്ക് മാറ്റിക്കൂടായിരുന്നോ എന്നായിരുന്നു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ തിരിച്ച് ചോദിച്ചത്. കുട്ടി വണ്ടിയില്‍ നിന്ന് വീണതാകും, നിങ്ങള്‍ മകളെ വിളിച്ച് ചോദിക്കാത്തത് എന്താണ് എന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. അഷ്‌കർ ഉപദ്രവിച്ചതാണെന്ന് സംശയമുണ്ടെന്നും റീന ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
താൻ ജോലിക്ക് പോകുന്ന സമയത്ത് കുഞ്ഞിനെ നോക്കുന്നത് 72 വയസുള്ള വയ്യാത്ത തന്റെ അമ്മയാണെന്നും അതുകൊണ്ടാണ് കുഞ്ഞിനെ നോക്കാൻ അഖിലയെ ഏൽപ്പിച്ചതെന്നും റീന ശബ്ദസന്ദേശത്തിൽ പറയുന്നു. തന്റെ വീട്ടിൽ നിൽക്കുമ്പോൾ കുഞ്ഞ് വളരെ സന്തോഷത്തിൽ ആയിരുന്നുവെന്നും എന്നാൽ അഷ്‌കർ ചീത്തപറയുന്നത് കേൾക്കാൻ കഴിയാത്തത് കൊണ്ടാണ് കുഞ്ഞിനെ കൊടുത്തതെന്നും റീന പറയുന്നു.



