അടിയന്തരാവസ്ഥയുടെ പാപം ഒരിക്കലും കോണ്‍ഗ്രസിന്റെ നെറ്റിയില്‍ നിന്ന് മായ്ക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ലോക്സഭയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ഇന്ന് ഭരണഘടന 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്, എന്നാല്‍ മുന്‍കാല ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഭരണഘടന 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി.
ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു, രാജ്യം ഒരു വലിയ ജയിലായി മാറി. അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ ദേശീയ അടിയന്തരാവസ്ഥ ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് ഭീഷണിയാണെന്നും’ പ്രധാനമന്ത്രി പറഞ്ഞു.
അടിയന്തിരാവസ്ഥ കോണ്‍ഗ്രസ് ഭരണത്തിലെ കറുത്ത പാടാണ്, അടിയന്തിരാവസ്ഥയുടെ പാപത്തില്‍നിന്ന് കോണ്‍ഗ്രസിന് മോചനമില്ലെന്നും മോദി പറഞ്ഞു. ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ തീരുമാനത്തെ പ്രധാനമന്ത്രി ന്യായീകരിച്ചു.



