കനത്ത വരള്‍ച്ചയും പട്ടിണിയും നേരിടുന്ന തെക്കേ അമേരിക്കന്‍ രാജ്യമാണ് ആഫ്രിക്ക. രൂക്ഷമായ പട്ടിണി പരിഹരിക്കാന്‍ വന്യമൃഗങ്ങളെ കൊന്നു തിന്നാന്‍ തീരുമാനിച്ചിരിക്കുകയാണ് നമീബിയന്‍ സര്‍ക്കാര്‍. ഓഗസ്റ്റ് 29നാണ് നമീബിയന്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
83 ആനകള്‍ ഉള്‍പ്പെടെ 723 വന്യമൃഗങ്ങളെ കൊന്നൊടുക്കാനാണ് രാജ്യം പദ്ധതിയിടുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാംസം ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് നമീബിയന്‍ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. വന്യമൃഗങ്ങളെ ഭക്ഷിക്കുന്നത് നമീബിയകാര്‍ക്ക് പുതുമയുള്ള കാര്യമല്ല. സീബ്ര, ഇംപാല പോലുള്ള ചില മൃഗങ്ങളെയെങ്കിലും പ്രദേശത്തെ ആളുകള്‍ ഭക്ഷിക്കാറുണ്ടെന്നാണ് നമീബിയന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതിനകം, കുറഞ്ഞത് 157 മൃഗങ്ങളെയെങ്കിലും കൊന്നതായും അവയില്‍ നിന്ന് ഏകദേശം 63 ടണ്‍ മാംസം ലഭിച്ചതായും മന്ത്രാലയം അറിയിച്ചു.
എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായുണ്ടായ കൊടും വരള്‍ച്ച തെക്കേ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 68 ദശലക്ഷം ജനങ്ങളെ ബാധിച്ചെന്നാണ് കണക്ക്. 2024ന്റെ തുടക്കത്തില്‍ ആരംഭിച്ച വരള്‍ച്ച കൃഷിയെ പ്രതികൂലമായി ബാധിച്ചതോടെ ജനങ്ങള്‍ ഭക്ഷ്യക്ഷാമത്തിലേക്ക് വഴുതിവീണു. സിംബാബ്വെ, സാംബിയ, മലാവി, ലെസോതോ എന്നിവിടങ്ങളിലും ഭക്ഷ്യപ്രതിസന്ധി രൂക്ഷമാണ്.