തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തിൽ അമ്മയെയും സ്വവർഗ പങ്കാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വഭാവിക മരണമെന്ന് കരുതിയ സംഭവത്തിൽ നിർണായകമായത് കുഞ്ഞിന്റെ പിതാവിന് തോന്നിയ ചില സംശയങ്ങളാണ്. നവംബർ രണ്ടിനാണ് സുരേഷ് ഭാരതി ദന്പതികളുടെ മകനായ അഞ്ച് മാസം പ്രായമുള്ള ദ്രുവ് മരിക്കുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു കൊലപാതകം.
ഭർത്താവ് തിരികെ എത്തിയപ്പോൾ കുഞ്ഞ് മരിച്ചെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന ഭാരതിയെയാണ് കണ്ടത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടി മരിച്ചെന്നാണ് ഭാരതി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത്. ഇത് വിശ്വസിച്ച ബന്ധുക്കൾ സ്വഭാവിക മരണമെന്ന് കരുതി. തുടർന്ന് പിതാവിന്റെ ഉടമസ്ഥയിലുള്ള കൃഷിയിടത്തിൽ സംസ്കരിക്കുകയും ചെയ്തു.
പിന്നാലെ ഭാരതിയുടെ സ്വഭാവത്തിൽ വലിയ വ്യത്യാസം ഭർത്താവ് സുരേഷിന് തോന്നി. ഭാരതി അറിയാതെ ഫോൺ സുരേഷ് പരിശോധിച്ചു. 22 കാരിയായ സുമിത്ര എന്ന യുവതിയുമായി ഭാര്യ പ്രണയത്തലാണെന്ന് മനസിലായി ചാറ്റ് പരിശോധിച്ചതിൽ നിന്ന് വ്യക്തമായി. പിഞ്ചുകുഞ്ഞ് അവരുടെ പ്രണയത്തിന് വിലങ്ങു തടിയാണെന്നും എങ്ങനെയെങ്കിലുമൊക്കെ ഒഴിവാക്കണം എന്നൊക്കെ ചാറ്റിൽ ഇരുവരും പറയുന്നുണ്ട്. ഇതാണ് സുരേഷിന് മരണത്തിൽ സംശയം ഉണ്ടാക്കിയത്. പിന്നാലെ, ഇയാൾ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്ന



