വാഹനമോടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട അമ്മയ്ക്ക് രക്ഷകയായി മകൻ. ടെക്‌സാസിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വാഹനം ഓടിക്കുന്നതിനിടെ കുട്ടിയുടെ അമ്മയ്ക്ക് അപസ്മാരം ഉണ്ടാവുകയും തുടർന്ന് വാഹനം അപകടത്തിൽപെടുകയും ആയിരുന്നു. ജൂലൈ 24 ന് ആണ് സംഭവം നടന്നത്. 12 വയസ്സുള്ള കുട്ടിയുടെ അവസരോചിതമായ പ്രവൃത്തി കാരണം അമ്മ രക്ഷപ്പെട്ട വീഡിയോ പോലീസ് തന്നെയാണ് പങ്കുവച്ചത്.
പുതുതായി പുറത്തിറങ്ങിയ പോലീസ് ബോഡിക്യാം വീഡിയോയിൽ ടെക്‌സാസിലെ രണ്ട് കുട്ടികളുടെ അമ്മയായ ജോങ്കെറ്റ വിൻബുഷിനെയും അവളുടെ രണ്ട് മക്കളായ 16 വയസ്സുള്ള മകൾ ബ്രി ഏഷ്യ, 12 വയസ്സുള്ള മകൻ ഡ്വൈറ്റ് എന്നിവരെയും കുട്ടി നടത്തിയ ഹൃദയസ്പർശിയായ രക്ഷാപ്രവർത്തനവും ആണ് കാണിക്കുന്നത്.
“അമ്മയ്ക്ക് അപസ്മാരം ഉണ്ട്! അവർ കുടുങ്ങി! അവർ വെള്ളത്തിലാണ്, അമ്മയെ സഹായിക്കൂ!” എന്നാണ് ബോഡിക്യാം വീഡിയോ ക്ലിപ്പിൽ ഡ്വൈറ്റ് പറയുന്നത്. തുടർന്ന് വെസ്റ്റ് ഓറഞ്ച് ഓഫീസർ ചാൾസ് കോബും മറ്റ് ഉദ്യോഗസ്ഥരും ഹൈവേ 87 ന് പുറത്തുള്ള ഒരു കുളത്തിൽ എത്തി, ഭാഗികമായി മുങ്ങിയ ഒരു ചാരനിറത്തിലുള്ള കാർ കണ്ടെത്തി.
സഹായത്തിനായി ഓടുന്നതിന് മുമ്പ് കാറിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിൽ നിന്ന് നീന്താൻ ഡ്വൈറ്റിന് കഴിഞ്ഞു എന്ന് വിൻബുഷിൻ്റെ സഹോദരി ബെവ്‌നിഷ ഹോൾമാൻ എബിസി ന്യൂസിനോട് പറഞ്ഞു.
തുടർന്ന് കാറിൽ കുടുങ്ങിയവരെ രക്ഷിക്കാൻ വിൻഡോ ഗ്ലാസ് തകർത്തു. എന്നാൽ വെള്ളത്തിനടിയിലായ കാറിൻ്റെ പിൻവശത്തെ ചില്ലുകൾ തകർത്തെങ്കിലും കാർ മുങ്ങാൻ തുടങ്ങിയെന്ന് പോലീസ് പറയുന്നു. എന്നാൽ അതി സാഹസികമായി കുട്ടിയുടെ അമ്മയെ ഡോർ തുറന്ന് പുറത്തെത്തിച്ചു.
പക്ഷേ അവൾ അബോധാവസ്ഥയിലായിരുന്നു, പൾസ് ഇല്ലായിരുന്നു, തുടർന്ന് കോമ്പിന് സിപിആർ നൽകി. അതോടെ അവളുടെ കൈത്തണ്ടയിലെ നാഡിമിടിപ്പ് എനിക്ക് അനുഭവപ്പെട്ടു എന്ന് ഉദ്യോഗസ്ഥൻ പറയുന്നു. ജീവിതം അവളിലേക്ക് തിരികെ വരാൻ തുടങ്ങി എന്നല്ലാതെ അത് നിങ്ങളോട് എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല എന്നും പോലീസ് ഉദ്യോഗസ്ഥനായ മുംഗിയ പറഞ്ഞു.
അതേസമയം വിൻബുഷ് ഇപ്പോൾ ഒരു ആശുപത്രിയിൽ സുഖം പ്രാപിക്കുകയാണ്. കുട്ടിയുടെ സഹോദരിയും ഇപ്പോൾ ആരോഗ്യം പ്രാപിച്ചു കഴിഞ്ഞു. അതേസമയം സഹായിക്കാൻ മടിക്കാത്ത വേഗത്തിൽ ചിന്തിക്കുന്ന രക്ഷാപ്രവർത്തകരോട് തങ്ങൾ നന്ദിയുള്ളവരാണെന്ന് ഹോൾമാനും അവളുടെ കുടുംബവും പറഞ്ഞു.



