യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ ബുധനാഴ്ച കസ്റ്റഡിയിലെടുത്ത പാലസ്തീന്‍ സ്വദേശിയായ കൊളംബിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി മൊഹ്സെന്‍ മഹ്ദവിയെ കോടതി ഉത്തരവിനെ തുടര്‍ന്ന് വിട്ടയച്ചു. 

വെസ്റ്റ് ബാങ്കിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ചു വളര്‍ന്ന മഹ്ദവി, ഈ മാസം ആദ്യം യുഎസ് പൗരത്വ അപേക്ഷയ്ക്കായി അഭിമുഖത്തിനായി എത്തിയപ്പോഴാണ് അറസ്റ്റിലായിരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തോട് അദ്ദേഹത്തെ യുഎസില്‍ നിന്ന് നാടുകടത്തുകയോ വെര്‍മോണ്ട് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുകയോ ചെയ്യരുതെന്ന് ഒരു ജഡ്ജി ഉത്തരവിട്ടു.

മാര്‍ച്ച് 8 ന് ന്യൂയോര്‍ക്കില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് നാടുകടത്തലിനായി ലൂസിയാന തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ കൊളംബിയ വിദ്യാര്‍ത്ഥിയായ പാലസ്തീന്‍ വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് മഹ്‌മൂദ് ഖലീലിന്റെ സാഹചര്യങ്ങള്‍ക്ക് സമാനമാണ് മൊഹ്സെന്‍ മഹ്ദവിയുടെയും സാഹചര്യങ്ങള്‍. ഖലീല്‍ ഇപ്പോഴും തടങ്കലില്‍ തന്നെയാണ്.