ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം അതീവ്ര ജാഗ്രതയാണ് പുലർത്തുന്നത്. എല്ലായിടങ്ങളിലും അതിശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മുംബൈ നഗരത്തിൽ ഉൾപ്പെടെ എല്ലാ പ്രാധന കേന്ദ്രങ്ങളിലും ഫോൺ കോളുകളും മൊബൈൽ സന്ദേശങ്ങളും പോലീസ് നിരീക്ഷണത്തിലാക്കി. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. സംശയാസ്പദമായ കോളുകൾ രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള കർശനമായ നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്.

പാകിസ്ഥാൻ അനുകൂലമായ വാട്സ്ആപ്പ് പോസ്റ്റുകൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളുടെ ഫോൺ കോളുകൾ പോലീസ് റെക്കോർഡ് ചെയ്യും. രാജ്യദ്രോഹപരമായ കാര്യങ്ങളാണ് ഇവരുടെ പ്രവർത്തനങ്ങളിൽ കണ്ടെത്തുന്നതെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

ഈ സുപ്രധാന തീരുമാനം രാജ്യവ്യാപകമായി നടപ്പാക്കുന്നതായും കേന്ദ്ര സർക്കാറിൻ്റെ സുരക്ഷ ഏജൻസികളും രാജ്യദ്രോഹ മൊബൈൽ സന്ദേശങ്ങൾ നിരീക്ഷിച്ചുവരുന്നതായും റിപ്പോർട്ടുകളുണ്ട് . രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാത്തരം പ്രവർത്തനങ്ങളെയും തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.