മോഹൻലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. തന്മാത്ര കൂടാതെ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി മികച്ച വേഷങ്ങൾ മീര വാസുദേവ് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തെ കുറിച്ചും കരിയറിനെ കുറിച്ചും മീര പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. വിവാഹമോചിതയാണെന്നും, സിംഗിളാണെന്നും വെളിപ്പെടുത്തിയത് തെറ്റായ കാര്യങ്ങൾ പ്രചരിക്കാതിരിക്കാനാണെന്നാണ് മീര വാസുദേവ് പറയുന്നത്. തനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും, ഒന്നും ഒളിപ്പിക്കാനില്ലെന്നും പറഞ്ഞ മീര വാസുദേവ് ഇനി ജീവിതവുമായി മുന്നോട്ട് തന്നെ പോകണമെന്നും പറയുന്നു.

“തെറ്റായ കാര്യങ്ങള്‍ പരക്കാതിരിക്കാനും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുമാണ് ഞാന്‍ വിവാഹമോചിതയാണെന്നും സിംഗിളാണെന്നും വെളിപ്പെടുത്തിയത്. എന്നെ കുറിച്ച് വരുന്ന നെഗറ്റിവിറ്റിയും വീഡിയോകളും ബാധിക്കാറില്ല. ഇതെല്ലാം സംഭവിക്കുമെന്ന് നേരത്തെ തന്നെ ഉള്‍ക്കൊണ്ട് കഴിഞ്ഞു. എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. എനിക്കൊന്നും ഒളിപ്പിക്കാനില്ല. ഇനി ജീവിതവുമായി മുന്നോട്ട് പോകണം.” മീര പറയുന്നു.

“ഞാന്‍ ഇപ്പോള്‍ കരിയറില്‍ വളരെ ബിസിയാണ്. ജീവിതത്തില്‍ വളരെ ഹാപ്പിയാണ്. എന്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടത്തിലാണ് ഇപ്പോള്‍ എന്നും താരം പറയുന്നത്. അനുഭവങ്ങളിലൂടെയാണ് ജീവിതത്തില്‍ വ്യക്തതയുണ്ടാകുന്നതെന്നും താരം പറയുന്നു. നമ്മുടെ സ്‌പേസില്‍ നമുക്ക് കംഫേര്‍ട്ട് ഇല്ലെങ്കില്‍ മറ്റുള്ളവരുടെ സാധൂകരണം ചോദിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ മറ്റുള്ളവര്‍ പറയുന്നത് നമ്മുടെ സത്യമായി മാറും. എന്ന് കരുതി നമ്മള്‍ മറ്റുള്ളവരെ വേദനിപ്പിക്കേണ്ടതില്ല. പക്ഷെ അനുഭവങ്ങളില്‍ നിന്ന് പഠിച്ച് വളരണം.” മീര വാസുദേവ് കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മീരയുടെ പ്രതികരണം.