മാരാമണ്‍ കണ്ഡവന്ഷന് ഇന്ന് തുടക്കമാകും. 130 ാംമത് കണ്‍വന്‍ഷനാണ് പമ്പ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കുക. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30ന് ഡോ തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ഘാടനം നിര്‍വഹിക്കും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ ഐസക് മാര്‍ പീലക്സിനോസ് അധ്യക്ഷനായിരിക്കും.
സഭകളുടെ ലോക കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ ഡോ ജെറി പിളൈ കൊളംബിയ തിയളോജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ ഡോ വിക്ടര്‍ അലോയോ, ഡോ രാജ്കുമാര് രാംചന്ദ്രന് എന്നിവരാണ് മുഖ്യപ്രാസംഗികര്.



