തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയായ മണ്‍സൂൺ ബമ്പറിന്റെ പേരില്‍ വ്യാജടിക്കറ്റ്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍. തിരുനല്‍വേലി സ്വദേശി എ സെല്‍വകുമാറാണ് പടിയിലായത്. 

മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനാര്‍ഹനെന്ന് കാണിച്ച് സ്വന്തമായി തയ്യാറാക്കിയ ടിക്കറ്റുമായാണ് ഇയാള്‍ ഡയറക്ടറേറ്റില്‍ എത്തിയത്. ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂര്‍ആര്‍ കോഡ് മറ്റു സുരക്ഷാ സംവിധാനങ്ങളും എല്ലാം വ്യാജമായി നിര്‍മ്മിച്ചാണ് വ്യാജ ടിക്കറ്റ് നിര്‍മ്മിച്ചത്.

വിശദമായി ടിക്കറ്റ് പരിശോധിച്ചതിന് പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കുന്നത്. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്തവരെ മ്യൂസിയം സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.