എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഉൾപ്പെടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഭീതി പരത്തി മോഷണം നടത്തുന്ന വിവിധ കുറുവാ സംഘങ്ങളിൽ ഒരെണ്ണം പോലീസ് വലയിലായതായി സൂചന. എറണാകുളം കുണ്ടന്നൂരിൽ നിന്നും പിടികൂടിയ സംഘത്തിലെ ഒരാൾ പോലീസിൻ്റെ പിടിയിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു.
എറണാകുളത്തു നിന്നും ആലപ്പുഴയിലേക്ക് സംഘാംഗങ്ങളെ കൊണ്ടുപോകുന്നതിനിടെയാണ് സന്തോഷ് എന്നയാൾ ജീപ്പിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടത്. വിലങ്ങ് അണിഞ്ഞിട്ടുള്ള ഇയ്യാൾ പൂർണ നഗ്നനാണന്നാണ് ലഭിക്കുന്ന വിവരം. ഇയ്യാൾക്കായി പോലീസ് വ്യാപക തിരച്ചിൽ തുടരുന്നു