അസമിലെ ബിജെപി സർക്കാർ പുതുതായി ഏർപ്പെടുത്തിയ ബീഫ് നിരോധനത്തിൽ വ്യത്യസ്ഥ നിലപാടുമായി ബിജെപി കേരള വെെസ് പ്രസിഡൻ്റും ചലച്ചിത്ര സംവിധായകനുമായ മേജർ രവി. 

“ബിജെപി ഭരിക്കുന്ന സംസ്ഥാനമോ മറ്റെന്തോ ആയിക്കൊള്ളട്ടെ.. പെട്ടെന്ന് ബീഫ് നിരോധിച്ചാൽ ഇത് നിരവധി ആളുകൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും ബീഫ് എന്നാൽ പശു അല്ലെന്നും” മേജർ രവി പറഞ്ഞു

ബീഫും പശുവും തമ്മിലുള്ള വ്യത്യാസം ആദ്യം എല്ലാവരും മനസ്സിലാക്കണമെന്ന് ബിജെപി കേരള വൈസ് പ്രസിഡൻ്റ് പറഞ്ഞു.

“ആദ്യം നിങ്ങൾ എന്താണ് ബീഫ്, എന്താണ് പശു എന്ന് മനസിലാക്കണം, നിങ്ങൾ പെട്ടെന്ന് ബീഫ് നിരോധിച്ചാൽ, ഇത് നിരവധി ആളുകൾക്ക് തെറ്റായ സന്ദേശം നൽകും… ബീഫ് പശുവല്ല…” മേജർ രവി പറഞ്ഞു.

“ഇന്ത്യയിൽ ബീഫ് ഒരു വലിയ എക്സ്പോർട്ടിങ്ങ് മാർക്കറ്റ് ആണ്. ഏറ്റവും കൂടുതൽ ഫാക്ടറികൾ ഉള്ളത് ഉത്തർപ്രദേശിലാണ്. മുഖ്യമന്ത്രി (അസം) അങ്ങനെ പറയരുതായിരുന്നു. ആർക്കെങ്കിലും ഭക്ഷണം കഴിക്കണമെങ്കിൽ, അവർക്ക് ഇഷ്ടമുള്ളത് കഴിക്കാൻ സ്വാതന്ത്ര്യം വേണം” മേജർ രവി പറഞ്ഞു.

“പശുവിനെ നമ്മൾ ആരാധിക്കുന്നു. പക്ഷേ തുറന്നു പറയട്ടെ പശുവിനെ കൊല്ലുന്ന ഒരു സ്ഥലവും ഞാൻ ഇതുവരെ കണ്ടിട്ടില്ല.” മേജർ പറഞ്ഞു.