ഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു കാളിദാസ് ജയറാമിന്റേയും തരിണി കലിംഗരായരുടേയും വിവാഹം. ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇതിന് പിന്നാലെ ചെന്നൈയിൽ മെഹന്ദി, സംഗീത് ആഘോഷങ്ങളും റിസപ്ഷനും ഒരുക്കിയിരുന്നു. തമിഴ് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പെടെ രാഷ്ട്രീയ-സിനിമാരംഗത്തെ പ്രമുഖരാണ് ആഘോഷത്തിൽ പങ്കെടുത്തത്. ബുധനാഴ്ച്ച നടന്ന റിസപ്ഷന് പിന്നാലെ ജയറാമും കുടുംബവും അവധിക്കാലം ആഘോഷിക്കാൻ ഫിൻലൻഡിലേക്ക് പറന്നു.

ഇപ്പോഴിതാ തണുത്തുറയ്ക്കുന്ന ഫിൻലൻഡിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് കാളിദാസ്. കാളിദാസിനും തരിണിക്കുമൊപ്പം ജയറാം, പാർവതി, മാളവിക, നവനീത് എന്നിവരേയും ചിത്രങ്ങളിലും വീഡിയോയിലും കാണാം.

ഫിൻലൻഡിലെ ലാപ്ലാൻഡിൽ നിന്നുള്ള വീഡിയോയാണ് കാളിദാസ് പോസ്റ്റ് ചെയ്തത്. -24 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ താപനില. ലാപ് ലാൻഡിലെ പ്രശസ്തമായ ലെവിയിലെ സ്കി റിസോർട്ടിൽ നിന്നുള്ള ബാൽക്കണി കാഴ്ച്ച തരിണിയും ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.