ബന്ദിയാക്കപ്പെട്ട ഇസ്രായേലി മതാന്‍ സന്‍ഗൗക്കറെ ശനിയാഴ്ച തടവിലാക്കിയതായി കാണിക്കുന്ന വീഡിയോ ഹമാസ് പുറത്തുവിട്ടു. ഗാസയില്‍ ഹമാസ് തടവിലാക്കിയവരെ ഇസ്രായേലിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ ഇസ്രായേല്‍ നേതാക്കളോട് 24 കാരനായ മതന്‍ സങ്കൗക്കര്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരാള്‍ വീഡിയോയില്‍ അഭ്യര്‍ത്ഥിക്കുന്നത് കാണാം.

കഴിഞ്ഞ മാസം ലെബനനില്‍ ഹിസ്ബുള്ളയുമായി ഇസ്രായേല്‍ ഒരു സുപ്രധാന വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതിന് ശേഷം, നിരവധി പാലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഗാസയില്‍ തടവിലാക്കപ്പെട്ട 100 ബന്ദികളെ മോചിപ്പിക്കാന്‍ അനുവദിക്കുന്ന കരാറിന് ഖത്തര്‍ ഉള്‍പ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങള്‍ ശ്രമം നത്തിയിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് ദൂതന്‍ ഖത്തറിലേക്കും ഇസ്രായേലിലേക്കും പോയി ഇക്കാര്യം യുഎസിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ജനവരി 20 ന് അധികാരമേല്‍ക്കുന്നതിന് മുമ്പ് ഗാസ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കാനുമുള്ള നയതന്ത്രപരമായ പ്രസിഡന്റിന്റെ നയതന്ത്ര ഇടപെടലിനെക്കുറിച്ച് ഒരു ഉറവിടം റോയിട്ടേഴ്‌സിനോട് വ്യക്തമാക്കുകയായിരുന്നു.

യുദ്ധം പതിനഞ്ചാം മാസത്തിലേക്ക് കടക്കുമ്പോള്‍ ബന്ദികളെ മോചിപ്പിക്കണമെന്ന് യാചിക്കുന്ന നിരവധി വീഡിയോകള്‍ ഹമാസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ഈ ഹ്രസ്വവും എഡിറ്റുചെയ്തതുമായ ക്ലിപ്പുകള്‍ ഗവണ്‍മെന്റിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള മനഃശാസ്ത്രപരമായ പ്രചരണമാണെന്ന് ചീണ്ടിക്കാട്ടി തള്ളിക്കളഞ്ഞു.

ബന്ദികളായവരുടെ കുടുംബാംഗങ്ങളെ പ്രതിനിധീകരിക്കുന്ന ഹോസ്റ്റേജ് ഫാമിലീസ് ഫോറം, വീഡിയോയെ ജീവന്റെ തെളിവ് എന്ന് വിളിക്കുകയും 420 ദിവസത്തിലധികം തടവില്‍ കഴിഞ്ഞിട്ടും, ബന്ദികള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും കഠിനമായ കഷ്ടപ്പാടുകള്‍ സഹിക്കുന്നുണ്ട് എന്നതിന് കൂടുതല്‍ തെളിവുകള്‍ നല്‍കുന്നു എന്നും വ്യക്തമാക്കുന്നു.