ബംഗ്ലാദേശിൽ ഹിന്ദു സമുദായ നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ. “ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാൻ” മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു.

“ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ നേതാവായ ശ്രീ ഭാബേഷ് ചന്ദ്ര റോയിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത് ദുഃഖത്തോടെയാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്,” വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു.

“മുൻപ് ഇത്തരം സംഭവങ്ങളിലെ കുറ്റവാളികൾ ശിക്ഷാനടപടികളില്ലാതെ വിഹരിക്കുമ്പോഴും, ഇടക്കാല സർക്കാരിന്റെ കീഴിൽ ഹിന്ദു ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്ന ഒരു രീതിയാണ് ഈ കൊലപാതകം പിന്തുടരുന്നത്,” ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.